അവസാന നിമിഷം സഹായിയെ വിട്ട് കമൽ ഹാസനെ കാണണമെന്ന ആഗ്രഹം അറിയിച്ചു ! ഓടിയെത്തിയ കമൽ ആ രൂപം കണ്ടു ഒരുപാട് കരഞ്ഞു !

തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രീവിദ്യ എന്ന അഭിനേത്രി എക്കാലവും ഓർമ്മിക്കപ്പെടും, ശ്രീവിദ്യ ഓർമ്മയായിട്ട് 16 വാർഷം പൂർത്തിയായി.  ഒരു സിനിമ പോലെ തന്നെ ആയിരുന്നു അവരുടെ വ്യക്തി ജീവിതവും. പ്രണയങ്ങളും. പ്രണയ പരാജയങ്ങളും എല്ലാം നിത്യ സംഭവങ്ങളായി അവരുടെ ജീവിതത്തിൽ നടന്നുകൊണ്ടിരുന്നു. സിനിമ ഇൻഡസ്ട്രിയിൽ വന്ന ശേഷം അവർക്ക് ആദ്യമായി ഉണ്ടായ ഒരു പ്രണയമായിരുന്നു കമൽ ഹാസനുമായി. അപൂര്‍വ്വരാഗങ്ങള്‍’ എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. ഒരു റൊമാന്റിക് സിനിമയായ അപൂര്‍വ്വരാഗങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി അന്ന് ഏറെ വിജയമായിരുന്നു. ഇവർ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ വളര്‍ന്നത് ഈ സിനിമക്ക് ശേഷമാണ്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായി. എന്നാൽ കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്.

പക്ഷെ ആ പ്രണയം പരാജയമായതോടെ ശ്രീവിദ്യ മാനസികമായി ഏറെ തളർന്നിരുന്നു. ശേഷം അവരുടെ ജീവിതത്തിൽ പ്രണയവും വിവാഹവും എല്ലാം ഉണ്ടായി എങ്കിലും കമൽഹാസന്റെ സ്ഥാനത്ത് മറ്റാർക്കും സാധിച്ചില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ അവസാന നിമിഷങ്ങളിൽ അവർ കാണണമെന്ന് ആഗ്രഹിച്ചത് കമൽ ഹാസനെ മാത്രമായിരുന്നു എന്നത്. 2008 ൽ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘തിരക്കഥ’ പറഞ്ഞത് ശ്രീവിദ്യയുടെ ജീവിതമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ശ്രീ,വിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന അഭിപ്രായമുണ്ട്. കഥയിലെ സാമ്യങ്ങളും, സിനിമ ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ അഭിപ്രായത്തിന് കാരണങ്ങളാണ്. ഇപ്പോഴിതാ ശ്രീവിദ്യയുടെ അവസാന നിമിഷത്തെ കുറിച്ച് തമിഴിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ചെയ്യാരു ബാലു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരുപാട് പേർ ശ്രീവിദ്യയെ പറ്റിച്ച് പണം സ്വന്തമാക്കിയിട്ടുണ്ട്. ​

ഭർ,ത്താവ് ജോർജു,മായുള്ള വിവാഹ​ബന്ധം തകർന്നശേഷം കടക്കെണിയിലായ ശ്രീവിദ്യയെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല. കാൻസർ ബാധിച്ചതോടെയാണ് അവർ ചെന്നൈ ഉപേക്ഷിച്ച് കേരളത്തിലേക്ക് അഞ്ജാതവാസത്തിന് എത്തിയത്. സിനിമയിലുള്ള ആർക്കും ശ്രീവിദ്യ എവിടെയാണ് താമസമെന്ന് അറിയില്ലായിരുന്നു. ആരെയും കാണാൻ അവർക്കും താൽപര്യമുണ്ടായിരുന്നില്ല. മരണത്തോട് അടുത്തപ്പോഴാണ് സഹായിയെ വിട്ട് കമൽഹാസനെ കാണണമെന്ന ആ​ഗ്രഹം അറിയിച്ചത്.

ഒട്ടും താമസിക്കാതെ ശ്രീവിദ്യയുടെ ആവിശ്യമറിഞ്ഞ അദ്ദേഹം കാണാനായി ഓടിയെത്തുകയുമായിരുന്നു. പക്ഷെ മുറിക്കുള്ളിലേക്ക് കമൽഹാസനെ അല്ലാതെ മറ്റാരേയും കയറ്റിയില്ല. ശ്രീവിദ്യയെ കണ്ട് തിരികെ എത്തിയ കമൽഹാസൻ അവരുടെ രൂപം കണ്ട ഷോക്കിൽ നിർത്താതെ കരയുകയായിരുന്നു. കാരണം അസുഖം മൂലം മുടിയും അഴകും എല്ലാം നഷ്ടപ്പെട്ട് ശരീരമൊക്കെ മെലിഞ്ഞ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രീവിദ്യ.

കമൽഹാസൻ കണ്ട് മടങ്ങി വൈകാതെ ശ്രീവിദ്യ മ,രി,ച്ചു. കമൽഹാസൻ പൊതുവെ മ.ര,ണം കേട്ടാൽ കരയാറില്ല. പക്ഷെ അങ്ങനെ മരണ വാർത്ത കേട്ട് അദ്ദേഹം മൂന്ന് തവണയാണ് ജീവിതത്തിൽ കരഞ്ഞിട്ടുള്ളത്. അതിൽ ഒന്ന് അമ്മയും, രണ്ടാമത് സഹോദരിയും, ശേഷം ശ്രീവിദ്യയുടേതും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *