
ഉണ്ണി മുകുന്ദൻ എന്റെ സൂപ്പർ മാൻ ആണ് ! അദ്ദേഹത്തോടൊപ്പം ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമാണ് ! മീനാക്ഷി എന്റെ എല്ലാമാണ് ! മാളവിക ജയറാം പറയുന്നു !
ഇന്ന് താരങ്ങളേക്കാൽ ആരാധകർ കൂടുതൽ അവരുടെ മക്കൾക്ക് ആണ്, അത് ഇനി താര പുത്രിമാർ ആണെങ്കിൽ പറയുകയും വേണ്ട, ആ ഗണത്തിൽ പെടുന്നവരാണ്, കല്യാണി പ്രിയദർശൻ, മീനാക്ഷി ദിലീപ്, മാളവിക ജയറാം, കീർത്തി സുരേഷ് അങ്ങനെ നീളുന്നു, ഇതിൽ മാളവിക ഇപ്പോൾ തന്റെ സിനിമ അരങ്ങേറ്റത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ കുറിച്ച് മാളവിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അച്ഛനും അമ്മയും താരങ്ങൾ ആയതുകൊണ്ട് തന്നെ മറ്റു താരങ്ങളുടെ മക്കളുമായി നല്ല ബന്ധത്തിൽ ആയിരുന്നു ഞാനും കണ്ണനും, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കണ്ണൻ തന്നെയാണ്, ചേട്ടൻ ആണെങ്കിലും ഞങ്ങൾ ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ്. അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും.. ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല അദ്ദേഹം. വളരെ ഫണ്ണിയായിട്ടുള്ള, കൂളായിട്ടുള്ള ആളാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നുവെന്നേയുള്ളു, നമ്മളെ ഒക്കെ കളിയാക്കുന്ന കൂട്ടത്തിലുള്ള ആളാണ്.
പിന്നെ ദുൽഖർ സൽമാനെ വളരെ പണ്ട് പരിചയപ്പെട്ടതാണ് അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല, പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണ്. ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്, ഞാൻ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്, എന്റെ ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. പിന്നെ പ്രണവിനെയും അങ്ങനെ അടുത്തറിയില്ല. ചെറുപ്പത്തിൽ ഉള്ള പരിചയം മാത്രമേ ഉള്ളു. ഒട്ടും ഫിൽറ്റർ ഇല്ലാത്ത റി വ്യക്തിയായി തോന്നിയിട്ടുണ്ട്.

പിന്നെ കല്യാണി എന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്. വരനെ ആവിശ്യമുണ്ട ചിത്രം ആദ്യം വന്നത് എനിക്കായിരുന്നു പക്ഷെ എനിക്കപ്പോൾ അത് ചെയ്യാൻ ഒരു മൂഡ് ഇല്ലായിരുന്നു. ആ സിനിമ കല്യാണി ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്. പിന്നെ അപർണ്ണ ബാലമുരളി എന്റെ ബൊമ്മിയാണ്, കണ്ണനൊപ്പം സിനിമ ചെയ്തപ്പോൾ തുടങ്ങിയ സൗഹൃദമാണ്, ഇപ്പോൾ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്, അതുപോലെയാണ് ഐഷ്വര്യ ലക്ഷ്മിയും. ഐശ്വര്യ എന്റെ ഡാർലിങാണ്.
പിന്നെ എന്റെ ബേബി സിസ്റ്റർ ആണ് മീനാക്ഷി, ചെറുപ്പം മുതൽ അവളെ അറിയാം, വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട് മാളവിക ജയറാം പറഞ്ഞു
Leave a Reply