
അത് അമ്മ ആയിട്ട് എടുത്ത ഒരു തീരുമാനമാണ് ! അച്ഛനെ അഭിനന്ദിക്കുന്നതിനെക്കാളും കൂടുതലായി അമ്മയെ സ്നേഹിക്കുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത് ! മാളവിക പറയുന്നു !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമും പാർവതിയും ഇന്നും ഏവരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ്. പാർവതി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ജയറാമുമായി പ്രണയത്തിൽ ആകുന്നതും, വിവാഹം കഴിക്കുന്നതും. അന്നത്തെ ഏതൊരു നടിയെയും പോലെ പാർവതിയും വിവാഹ ശേഷം വീട്, കുടുംബം, വീട്ടമ്മയായി മാറുകയായിരുന്നു.
ഇപ്പോഴിതാ അമ്മ സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് മകൾ മാളവിക ജയറാം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വീട്ടിൽ ഞങ്ങൾ യെല്ലാവരും എന്ത് കാര്യങ്ങൾക്കും ആശ്രയിക്കുന്നത് അമ്മയെയാണ്, എന്ത് പ്രതിസന്ധി വന്നാലും ഞങ്ങൾ മൂന്നുപേരും ഓടി അമ്മക്ക് അരികിലാണ് എത്താറുള്ളത്. അമ്മ ഇനി സിനിമയിലേക്ക് തിരികെ വരുമോ എന്ന ചോദ്യം ഇപ്പോൾ അടുത്തിടെയായി ഞാൻ ഒരുപാട് കേൾക്കുന്നു.
അഭിനയം ഉപേക്ഷിച്ച് പോയത് ‘അമ്മ തന്നെയാണ്, അമ്മക്ക്, ആ തീരുമാനം അമ്മയുടേതാണ്, അതുപോലെ തന്നെ ഇനി തിരിച്ചുവരവും അമ്മ തന്നെ എടുക്കേണ്ട ഒരു തീരുമാനമാണ്. അമ്മ എന്ത് തീരുമാനിച്ചാലും അതിന് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും, ഞാൻ ജനിക്കുന്നതിന് മുമ്പ് നടന്ന കാര്യമാണ്, ഞാൻ ഒരിക്കലും അമ്മയെ ഒരു സെലിബ്രറ്റി സ്റ്റാറ്റസിൽ കണ്ടിട്ടില്ല, അപ്പയെയും കണ്ണനെയുമാണ് അങ്ങനെ ഒക്കെ ഞാൻ കണ്ട് വളർന്നത്. പക്ഷെ ഞങ്ങൾ ഒന്നിച്ച് നാട്ടിൽ ഒക്കെ പോകുമ്പോൾ അപ്പയെ അഭിനന്ദിക്കുന്നതിനേക്കാൾ ഉപരി കൂടുതൽ പേരും അമ്മയെ സ്നേഹിക്കുന്നത് കാണാം….

അതുപോലെ തന്റെ ഭാവി വരനെ കുറിച്ചുള്ള സകൽപ്പങ്ങളെ കുറിച്ചും മാളവിക മനസ് തുറന്ന് സംസാരിച്ചിരുന്നു. നല്ലൊരു ലിസണിങ് സ്കില്‍സ് ഉള്ള ആളായിരിക്കണം. നമ്മള് പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും. അതായത് നമ്മൾ ഇപ്പോൾ എന്തെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അത് ക്ഷമയോടെ കേട്ട്, അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് എന്റെ ഭാവി വരന് വേണ്ട ക്വാളിറ്റിയെന്നാണ് മാളവിക പറയുന്നത്.
അതുപോലെ പലരും പറയുന്നത് കേട്ടിട്ടുണ്ട്, താരങ്ങളുടെ മക്കൾ ആയതുകൊണ്ട്, സിനിമയിൽ പെട്ടെന്ന് എത്തപ്പെടാം, ഒരുപാട് അവസരങ്ങൾ തേടി വരും, അച്ഛനും അമ്മയും ചേർന്ന് എല്ലാ സഹായങ്ങളും ചെയ്ത് തരും എന്നൊക്കെ.. അതിലൊന്നും ഒരു കാര്യവുമില്ല, ഒരുപക്ഷെ അവര്‍ സഹായിച്ച് നമ്മൾ സിനിമയിൽ എത്തിപ്പെട്ടാലും, കഴിവും ഭാഗ്യവും ഒരുമിച്ച് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അവിടെ ഒരു നിലനിൽപ്പ് ഉള്ളു. സിനിമ ചെയ്യുക ആണെങ്കിൽ അതൊരു റൊമാന്റിക് വേഷം ചെയ്യണം എന്നാണ് ആഗ്രഹം. എന്റെ ബോഡ് ടൈപ്പ് വെച്ച് ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ ആണ് ചേരുന്നത് എന്നാണ് എല്ലാവരും പറയുന്നത്. നല്ല കഥകൾ വരികയാണെങ്കിൽ ഒരു കൈ നോക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം എന്നും മാളവിക പറയുന്നു.
Leave a Reply