
നിനക്ക് ഇത് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും ഞാൻ അങ്ങനെ തന്നെ ചെയ്തു ! ഞാൻ മ,രി,ക്കും വരെ നിന്നോടിതുപോലെ ചെയ്തുകൊണ്ടിരിക്കുമെന്ന് ഇതാ പ്രതിജ്ഞ ചെയ്യുന്നു ! കാളിദാസ് പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാം പാർവതി ജോഡികളുടെ മക്കളായ ചക്കിയും കണ്ണനുമെന്ന മാളവികയും കാളിദാസും എന്നും മലയാളികളുടെ പ്രിയങ്കരരാണ്. ഈ താര കുടുംബത്തിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ വലിയ രീതിയിൽ വർത്തയാകാറുണ്ട്. അത്തരത്തിൽ മകാലികയുടെ ജന്മദിനമായ ഇന്ന് പ്രിയപെട്ടവരെല്ലാം ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു.
ജയറാമും പാർവതിയും കാളിദാസും സമൂഹ മാധ്യമങ്ങളിൽ കുറിച്ച ആശംസകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കാളിദാസ് ഇവരുടെ കുടുംബത്തിന്റെ പഴയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അനിയത്തിക്ക് ആശംസ അറിയിച്ചത്. കണ്ണൻ വിഡോയ്ക്ക് ഒപ്പം കുറിച്ച വാക്കുകൾ ഇങ്ങനെ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്, എന്നെ കൊല്ലണമെന്ന് സ്വാഭാവികമായും നിനക്ക് തോന്നുമെന്നെനിക്കറിയാം; എന്നാൽ ഈ വീഡിയോയിൽ വ്യക്തമായി കാണിച്ചിരിക്കുന്ന നിന്റെ നിന്റേത് മാത്രമായ ചങ്കൂറ്റത്തെയും കുറുമ്പ് നിറഞ്ഞ സ്വഭാവത്തെയും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ ഞാൻ ഇതിലൂടെ പറയാൻ ആഗ്രഹിക്കുന്നു …

ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു കൊണ്ട് മുന്നേറാനും, നിനക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് ലോകം കീഴടക്കാനും ഒരു ദിവസം സാധിക്കട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, നമ്മുടെ ജീവിതത്തിന്റെ ചുരുക്കെഴുത്തായ ഈ വീഡിയോയെ നീ എത്രത്തോളം വെറുക്കുന്നു എന്നെനിക്കറിയാം. ക്ഷമിക്കണം, ചിലപ്പോഴെല്ലാം ഞാനൊരു ഇഡിയറ്റാണ്. ഞാൻ മരിക്കുന്നത് വരെ നിന്നോടിതുപോലെ തന്നെ ചെയ്തുകൊണ്ടിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു ഇനിയും നമ്മെ കാത്തിരിക്കുന്ന നിരവധി ക്രേസി അഡ്വെഞ്ചേഴ്സിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൂടാതെ നിരവധിപേരാണ് മാളവികാക്ക്ണ ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply