
‘എന്റെ സ്വപ്നം സഫലമായി’ ! താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മാളവിക ജയറാം ! ഉണ്ണി മുകുന്ദൻ ആണോ എന്ന കമന്റുമായി ആരാധകരും !
ഇന്ന് താരങ്ങളേക്കാൽ കൂടുതൽ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കൾക്ക്, അതിൽ മുന്നിൽ നിൽക്കുന്നവരാണ് മീനാക്ഷി ദിലീപ്, മാളവിക ജയറാം, ചക്കി എന്ന ഓമനപ്പേരിൽ ജയറാമും പാർവതിയും വിളിക്കുന്ന മാളവിക ജയറാം ഒരു സിനിമ നടി അല്ലങ്കിൽ പോലും മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ആളാണ്. താരപുത്രിയുടെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറാറുണ്ട്.
അത്തരത്തിൽ ഇപ്പോഴിതാ തന്റെ പ്രണയം വ്യകതമാക്കുന്ന ചില പോസ്റ്റുകൾ താരം പങ്കുവെച്ചിരുന്നു. ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനം പങ്കുവച്ചുകൊണ്ടുള്ളതാണ് താരപുത്രിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൂടാതെ തന്റെ സ്വപ്നം സഫലമായി എന്ന ക്യപാഷനോടെ ഫാമിലി ഒരുമിച്ചുള്ള പാർട്ടിയുടെ ചില ചിത്രങ്ങളും ഒപ്പം വളരെ പ്രണയാർദ്രമായ ഒരാളോടൊപ്പമുള്ള ഒരു ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട്.

ഇതിനു കമന്റായി സഹോദാരൻ കാളിദാസ് ജയറാം അളിയാ… എന്നും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ മറ്റു നിരവധി പേര് ആൾ ആരാണ്, കാമുകൻ ആണോ.. ഉണ്ണി മുകുന്ദൻ ആണോ… ഏതായാലും ഉണ്ണി അല്ല എന്നിങ്ങനെ ഉള്ള നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. അടുത്തിടെ കാളിദാസും തന്റെ പ്രണയിനിയെ ഏവർക്കും പരിചയപെടുത്തിരുന്നു. തരിണി ഇപ്പോൾ തന്നെ അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെയാണ്. ഏതായാലും ഇനി മാളവികയുടെ ഭാവി വരനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Leave a Reply