നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ് സംവൃത, എനിക്ക് വലിയ ഇഷമാണ് ! രാജുവിനോട് അന്ന് എപ്പോഴും ആ കാര്യം ഞാൻ പറഞ്ഞിരുന്നു ! മല്ലിക സുകുമാരൻ !

സിനിമയിൽ പൃഥ്വിരാജ് തിളങ്ങി നിന്ന സമയത്ത് ഏറെ നായികമാരുടെ പേരിൽ ഗോസിപ്പുകൾ കേട്ടിരുന്നു, ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക, കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സംസാരിച്ചത്. വാക്കുകൾ ഇങ്ങനെ, രാജു സിനിമ രംഗത്ത് ശ്രദ്ധ നേടി നിന്ന സമയത്ത് നവ്യ, കാവ്യാ തുടങ്ങി നിരവധി നടിമാരുടെ പേരുകൾക്ക് ഒപ്പം കഥകൾ വന്നിരുന്നു. അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല.

നവ്യയുടെ ഒപ്പം വെള്ളിത്തിര എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇവരെ കുറിച്ചുള്ള കഥകൾ വരുന്നത്. നവ്യ ചേച്ചിയുടെ നാട്ടുകാരിയാണ് നവ്യ നായരെന്ന് ചിലർ പറഞ്ഞു. അതുകൊണ്ടെന്താണെന്ന് ഞാൻ ചോദിച്ചു. എനിക്കറിയാവുന്ന ടീച്ചറുടെ മോളാണത്. നവ്യയുടെ അച്ഛനെയും അമ്മയെയുമൊക്കെ അറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു. അവർ നല്ല സുഖമായി ജീവിക്കുന്നു. ഒന്നാന്തരം ‍ഡാൻസറുമാണ് ആ കുട്ടി.

അതുപോലെ കാവ്യയുമായും ചേർത്ത് ഇതുപോലെ കഥകൾ വന്നു, പിന്നീട് ഞാൻ കേട്ടത് സംവൃതയുടെ പേരിനൊപ്പമായിരുന്നു, അവർ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്. സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവുമാണ്. അഭിനയവും നല്ലത്. എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃതയെന്ന് ഞാൻ പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോൾ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും മല്ലിക സുകുമാരൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *