
രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക് ! അവൾ പുറത്തൊക്കെ വളർന്ന ജോലി ചെയ്ത മിടുക്കിയാണ് ! മല്ലിക സുകുമാരൻ
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ കുടുംബ വിശേഷങ്ങൾ മല്ലിക മിക്കപ്പോഴും തുറന്ന് സംസാരിക്കാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ തന്റെ മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും മല്ലിക പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആസ്വദിക്കാൻ പൃഥ്വിരാജും സുപ്രിയ മേനോനും എത്തിയ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അലംകൃതയും ഈ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന വാർത്ത പുറത്ത് വന്നത്.
ബോളിവുഡിലെ സൂപ്പർ സ്റ്റാറുകളുടെ മക്കൾ പഠിക്കുന്ന അംബാനി സ്‌കൂളിൽ അലംകൃത പഠിക്കുന്നത് അതോടെ വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് മല്ലിക സുകുമാരൻ.. ബോളിവുഡിൽ ചുവടുറപ്പിച്ചശേഷം പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. അതിനാലാണ് മകളേയും മുംബൈയിലെ സ്കൂളിൽ തന്നെ ചേർത്തത്. എന്നാൽ ഇതിനൊന്നും ഇത്ര വാർത്താ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മല്ലിക പറയുന്നത്.
തന്റെ ഏറ്റവും ഇളയ കൊച്ചുമകളായ അലംകൃത അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നത് എന്തിനാണ് വലിയ വാർത്തയാക്കിയതെന്ന് എനിക്ക് മനസിലായില്ല. അവിടെ എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട്. അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാരെ ഫങ്ഷൻ വരുമ്പോൾ സ്കൂൾ അധികൃതർ ക്ഷണിക്കും. ഇവിടെ ആണെങ്കിലും സ്കൂൾ ഡെ വരുമ്പോൾ മാതാപിതാക്കൾക്ക് ക്ഷണം വരില്ലേ.

ഇതൊക്കെ സത്യത്തിൽ ഒരു വർത്തയാക്കാനും മാത്രം എന്താണ് ഉള്ളത്.. ഇനി കുറച്ച് അധികം പടങ്ങൾ രാജുവിന് ബോംബെയിലുണ്ട്. അല്ലെങ്കിൽ തന്നെ അവനെ കാണാൻ കിട്ടാനില്ല. പിന്നെ സൂര്യ അടക്കം എല്ലാവരും അവിടെയുണ്ടല്ലോ. അവരൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് അലംകൃതയെ അവിടെ ചേർത്തത്. അതിനൊരു ന്യൂസ് വാല്യുവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾ മിടുക്കിയാണ്. അവിടെ പഠിച്ചതുകൊണ്ട് ലോകം ഭരിക്കണമെന്നുമില്ല. ബോംബെയിൽ താമസിക്കുന്നതുകൊണ്ട് കുഞ്ഞിനെ വിടാനൊരു നല്ലൊരു സ്കൂൾ എന്ന് മാത്രമെ കരുതിയിട്ടുള്ളു. എന്നാണ് മല്ലിക പറയുന്നത്.
അതുപോലെ മുമ്പൊരിക്കൽ സുപ്രിയയെ കുറിച്ച് മല്ലിക പറഞ്ഞിരുന്നത് ഇങ്ങനെ, മുൻകോപിയായ രാജുവിന്റെ ചാട്ടത്തെ ഏത് രീതിയിൽ നിയന്ത്രിക്കണമെന്ന് കൃത്യമായി അറിയാവുന്ന ആളുകൂടിയാണ് സുപ്രിയ. സുപ്രിയ പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്, വളരെ ബോൾഡാണ് ഒരുപാട് വായിക്കും. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കുമെന്നും മല്ലിക പറയുന്നു.
Leave a Reply