‘പൂർണിമയെ പോലെയല്ല സുപ്രിയ’ ! ‘സുപ്രിയയെ കുറിച്ച് എനിക്ക് അഭിമാനമാണ്’ അതിനൊരു കാരണമുണ്ട് ! താര കുടുംബത്തിന്റെ വിശേഷം ശ്രദ്ധ നേടുന്നു !

ഇന്ന് വളരെ അധികം ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലിക എപ്പോഴും തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്താറുണ്ട്. അതുമാത്രമല്ല തന്റെ നിലപാടുകളും തീരുമാനങ്ങളും എല്ലാം തുറന്ന് പറയുന്ന ആളാണ് മല്ലിക, അത് മിക്കവാറും പല ചർച്ചകല്കും വഴിയൊരുക്കാറുണ്ട്. മക്കളെ കുറിച്ചും മരുമകളെ കുറിച്ചും എന്തിന് കൊച്ചു മക്കളെ കുറിച്ച് പറയുമ്പോൾ തന്നെ നൂറ് നാവാണ് മല്ലികയ്ക്ക്. അത്തരത്തിൽ ഇപ്പോൾ മല്ലികയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നടിയും മോഡലുമായ പൂര്ണിമയേക്കാൻ ഇന്ന് ആരാധകർ കൂടുതൽ സുപ്രിയക്കാണ്. ഒരൊറ്റ അഭിമുഖം കൊണ്ട് ജനഹൃദയങ്ങളുടെ മനസ് കീഴടക്കിയ ആളാണ് സുപ്രിയ മേനോൻ. മരുമക്കളെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ, മരുമക്കൾ രണ്ടുപേരും മിടുക്കികൾ ആണ്, താനും ഇന്ദ്രനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്, പക്ഷെ അവരുടെ അച്ഛനും രാജുവൂം ആ… ഊ…. ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് അവസാനിപ്പിക്കും.

സുപ്രിയയും, പൂർണിമയും സ്വഭാവത്തിലും വളരെ വ്യത്യസ്തരാണ്. പൂർണിമ എന്നെ പോലെയാണ്. പെട്ടന്ന് എല്ലാവരോടും കമ്പനി ആകും, ഒരുപാട് സംസാരിക്കും. എന്റെ സുഹൃത്തുക്കളുമായി ഞാൻ ഒരിക്കൽ ഇന്ദ്രന്റെ വീട്ടിൽ പോയിരുന്നു, അപ്പോഴത്തെ പൂർണിമയുടെ സ്വഭാവം കണ്ട് അവർ എല്ലാവരും പറഞ്ഞു,  മൂത്ത മരുമകൾ ചേച്ചിയെ പോലെ തന്നെയാണല്ലോ ഞങ്ങളോടൊക്കെ നേരത്തെ പരിചയമുള്ളപോലെ ആണല്ലോ സംസാരം എന്ന്. പക്ഷെ സുപ്രിയയും രാജുവും ഏകദേശം ഒരേ സ്വഭാവക്കാരാണ്.

അവർ രണ്ടുപേരും  ആരോടും പെട്ടന്ന് അങ്ങനെ കമ്പനി ആകുന്ന കൂട്ടത്തിലല്ല, ആളെ കണ്ട് പരിചയപ്പെട്ട് ഒന്ന് കുറച്ച് ദിവസങ്ങൾ കഴിയും ഒന്ന് സെറ്റ് ആകാൻ, അതുവരെ അവൾക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്, അതിനു കാരണം സുപ്രിയ ഒറ്റക്ക് ഡൽഹിയിലൊക്കെ ജീവിച്ച് വളർന്നതല്ലേ,  സുപ്രിയയും രാജൂവിനെ പോലെത്തന്നെയാണ് രണ്ടാമത്തെ ദിവസം വീണ്ടും കാണുമ്പോൾ പതുക്കെ സംസാരിച്ച് തുടങ്ങും ഒന്ന് കമ്പനിയാകാൻ കുറച്ച് സമയം എടുക്കും. രാജുവിനെ കോമ്പൻസെറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടി സ്ക്രൂ ചെയ്യണമെന്ന് മല്ലിക പറയുന്നു. രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ  സുപ്രിയ മിടുമിടുക്കിയാണ്.  അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കുമെന്നും മല്ലിക പറയുന്നു.

അതുപോലെ അടുത്തിടെ പൂർണിമ സുപ്രിയയെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്.  അങ്ങനെ പറയാൻ കാരണം, സുപ്രിയയാണ്…. സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്. എനിക്ക് അവളോട് ബഹുമാനമാണ് എന്നും പൂർണിമ പറഞ്ഞിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *