
ലണ്ടനിലൊക്കെ പഠിക്കുന്ന കുട്ടിയാകുമ്പോൾ, കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഇട്ടെന്നിരിക്കും,അച്ഛനും അമ്മയ്ക്കും എതിർപ്പില്ല, പിന്നെ ഞാനെന്ത് പറയാനാണ് ! കൊച്ചുമക്കൾ കുറിച്ച് മല്ലിക സുകുമാരൻ !
ഇന്ന് മലയാളത്തിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഇന്ന് താരങ്ങളാണ്. തന്റെ കുടുംബ വിശേഷങ്ങൾ മല്ലിക അഭിമുഖങ്ങളിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റെ വസ്ത്ര ധാരണത്തെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ വസ്ത്രധാരണം ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. കൗമുദി മൂവീസിനോടാണ് മല്ലിക സുകുമാരൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇക്കാര്യത്തിൽ ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. അങ്ങനെത്തെ എതിർപ്പ് എന്തിനാണ്..
അവൾ ഒരു കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഒക്കെ ഇട്ടെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ. അതൊക്കെ അവരുടെ ഇഷ്ടമല്ലേ.. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതലും. എന്തെങ്കിലും ഒന്ന് പറയുക എന്നത് മനുഷ്യരുടെ സ്വഭാവമാണ്..

അതുപോലെ പൂർണ്ണിമ ഒരു അവൾ ഒരു ഫാഷൻ ഡിസൈനർ ആണ്, സ്വന്തമായൊരു ബ്യൂട്ടീക് ഉണ്ട്. പൂർണിമ പഴയ സാരിയൊക്കെ വെട്ടി ഓരോ സൈസിൽ ഉടുപ്പ് ഒക്കെ തയ്ച്ചു ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ. പുറത്തേക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ്. അവർക്ക് എല്ലാം അവരുടേതായ കാര്യങ്ങൾ ഉണ്ട്. ഒരുപാനിയും ഇല്ലാത്തവരാണ് ഇങ്ങനെ വിമർശിക്കുന്നത് എന്നും മല്ലിക പറയുന്നു.
മുമ്പൊരിക്കൽ പ്രാർത്ഥനയെ കുറിച്ച് മല്ലിക പറഞ്ഞിരുന്നത് ഇങ്ങനെ, അവളൊരു എട്ടാം ക്ലാസ് മുതൽ എപ്പോഴും പറയും ജസ്‌റ്റിന്‍ ബീബറിന്റെ മ്യൂസിക് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുമെന്ന്. ബീബറുടെ വലിയ ഫാനാണ്. എനിക്കവളോടുള്ള ഏറ്റവും വലിയ ബഹുമാനം ഇന്ദ്രനോ പൂർണിമയോ ലണ്ടനിൽ എവിടെയാണ് നല്ല മ്യൂസിക് യൂണിവേഴ്സിറ്റി എന്നൊന്നും അന്വേഷിക്കേണ്ടി വന്നില്ല. പ്രാർത്ഥന തന്നെ കോഴ്സ് സെലക്റ്റ് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കി ഇന്ദ്രനോടും പൂർണിമയോടും പറയുകയായിരുന്നു. കോഴ്സ് തന്നെ കണ്ടുപിടിച്ചു, അഡ്മിഷനെ കുറിച്ചൊക്കെ മനസ്സിലാക്കി. ആ സമയത്ത് ഇന്ദ്രന് ഒരു മാസം അവിടെ ഷൂട്ടുണ്ടായിരുന്നു, ഇന്ദ്രനും കൂടെ ചെന്നു. തിയറിയാണ് ഇപ്പോൾ കൂടുതലും പഠിപ്പിക്കുന്നത്, വല്ലപ്പോഴും പാട്ടൊക്കെ പാടിപ്പിക്കും. അതൊക്കെ അയച്ചു തരും. ഉക്രെയ്നിലെയും ചൈനയിലേയും കുട്ടികളാണ് റൂം മേറ്റ്സ്. സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോൾ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാൻ തമാശ പറയും, ഒരാൾ ഉക്രെയിനിൽ നിന്നും ഒരാൾ ചൈനയിൽ നിന്നും എന്നായിരുന്നു….
Leave a Reply