‘പൃഥ്വിരാജിനും അതേ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്’ ! അവർ വിദ്യാഭ്യാസം നേടണം അതായിരുന്നു ആഗ്രഹം, സുകുമാരന്റെ ഓർമയിൽ മല്ലിക പറയുന്നു !!

അനശ്വര നടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് 24 വർഷം. ഇന്നും മലയാളികളുടെ മനസ്സിൽ അദ്ദേഹം അങ്ങനെ തന്നെ നിൽക്കുന്നു. അച്ഛന്റെ ഓർമയിൽ പ്രരിതിരാജൂം ഇന്ദ്രജിത്തും ഓർമ്മകൾ പങ്കിട്ടിരുന്നു. സുകുമാരന്റെ വേര്‍പാടിന് ശേഷമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരായി ഇരുവരും വളര്‍ന്നു. പൃഥ്വിരാജ് ഇന്ന് മറ്റ് നടന്മാർക്ക് എത്തപെടാൻ സാധിക്കാത്ത ഉയരങ്ങൾ കീഴടക്കിയിരിക്കുയാണ്.

ഭർത്താവിന്റെ ഓർമയിൽ മല്ലിക പങ്കുവെച്ച ചില വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ ദിവസം വീണ്ടും ചർച്ചയാകുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ… ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷമായേനെ, മക്കൾ രണ്ടുപേരും അടിസ്ഥാനപരമായി അവര്‍ രണ്ട് പഠിക്കണം എന്നുള്ളതായിരുന്നു സുകുവേട്ടന്റെ ആദ്യത്തെ ആവശ്യം. അദ്ദേഹം അസിസ്റ്റന്റ് പ്രൊഫസറും ലക്ച്ചററുമൊക്കെ ആയിരുന്ന ആളാണ്. അതുകൊണ്ട് തന്നെ പഠിത്തം മുടക്കരുത്. എവിടെ കൊണ്ട് പോയി ഇട്ടാലും നാല് കാലില്‍ വീഴണം എന്നുള്ളതാണ്. എന്തേലും ചോദിച്ചാല്‍ സ്മാര്‍ട്ട് ആയി ഉത്തരം പറയണം. പിന്നെ കള്ളം പറയരുത് എന്നതാണ് ഏറ്റവും വലിയ ഉപദേശമായി കൊടുത്തത്.

ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ് ക്ഷീണിതനായി വന്ന് ഉറങ്ങുകയാണെങ്കില്‍ പാവം ഉറങ്ങിക്കോട്ടേ എന്ന് വിചാരിക്കും. അങ്ങനെ ഉറങ്ങുന്ന സമയത്ത് മുതിര്‍ന്ന ആരെങ്കിലുമൊക്കെ അദ്ദേഹത്തെ കാണാന്‍ വന്നാല്‍ അയ്യോ ഉറങ്ങുകയാണെന്നും കാണാന്‍ പറ്റത്തില്ലെന്നും പറയാന്‍ എനിക്ക് ഭയങ്കര മടിയാണ്. കാണാന്‍ വരുമെന്ന് പറഞ്ഞായിരുന്നോ എന്ന് ചോദിക്കും. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ അതായിരിക്കും, ഇന്നലെ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ നേരം വൈകി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ്. ഒരു അഞ്ച് മണിക്ക് ചായ കുടിക്കാന്‍ ആവുമ്പോഴെക്കും വരുമായിരിക്കും എന്നൊക്കെ ഞാന്‍ പറയും.

സുകുവേട്ടൻ  എഴുന്നേറ്റതിന് ശേഷം അവര്‍ വീണ്ടും കാണാന്‍ വരും. നേരത്തെ വന്നിരുന്നു, സാര്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് തിരിച്ച് പോയതെന്ന് അവര്‍ പറയുമ്പോള്‍, അല്ലല്ലോ ഞാനിവിടെ ഞാൻ  ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം അവരോട് പറയും. നിങ്ങളെ ഉണര്‍ത്തേണ്ടെന്ന് കരുതി ഞാനാണ് അങ്ങനെ പറഞ്ഞതെന്ന് പറയുമ്പോള്‍ ഉറങ്ങുകയാണെന്ന് പറയുന്നത് വല്ലോ തെറ്റുമാണോന്ന് എന്ന് എന്നോട് ചോദിക്കും. ഒരാള്‍ക്ക് ക്ഷീണം വന്നു. ഭക്ഷണം കഴിച്ചിട്ട് ഉറങ്ങുകയാണ്. അഞ്ച് മണിക്ക് ശേഷം വരാന്‍ പറഞ്ഞാല്‍ പോരെ എന്നായി സുകുവേട്ടന്‍. ഇങ്ങനെ കള്ളം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോന്ന് അദ്ദേഹം ചോദിക്കും. അങ്ങനെ പോലും നിരുപദ്രവമുള്ള നുണ പോലും പറയില്ല. എല്ലാം ഉള്ളത് ഉള്ളത് പോലെ തന്നെ പറയും.

അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് ഇപ്പോൾ മകൻ പ്രിത്വിയിലും കാണുന്നത്. അതുതന്നെയാണ് അവന്റെ പേരിലുള്ള ആരോപണവും, ഉള്ളത് ഉള്ളത് പോലെ പറയും. സുകുവേട്ടന് അത് വളരെ നിര്‍ബന്ധമാണ്. ആരെയും പ്രീതിപ്പെടുത്താനും സുഖിപ്പിക്കാനും തോളില്‍ കൈയിടാനും കള്ളം പറയുന്നതുമൊക്കെ എന്തിനാണ്. പറയാനുള്ള കാര്യം പറഞ്ഞാല്‍ എല്ലാ പ്രശ്ങ്ങളൂം ആ ഒരു നിമിഷം കൊണ്ട് തീരും എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ പണ്ട് അഹങ്കാരി, ധിക്കാരി എന്നൊക്കെ ചിലരൊക്കെ വിളിച്ചിരുന്നത് എന്നും മല്ലിക പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *