‘സത്യത്തിൽ അത് എന്റെ ഒരു അതിമോഹം ആയിരുന്നു’ ! രഹസ്യം പറയാനുണ്ടെന്ന് രാജു പറഞ്ഞപ്പോള്‍ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ! മല്ലിക പറയുന്നു !

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്.  സുകുമാരൻ ഇന്നും മലയാളയ്കൾ ഓർത്തിരിക്കുന്ന പ്രശസ്ത നടന്മാരിൽ ഒരാളാണ് സുകുമാരൻ. മല്ലികയും സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് സുകുമാരനുമായി വിവാഹിതയാകുന്നത്. ഇവരുടെ രണ്ട് ആണ്മക്കളും ഇന്ൻ സിനിമ ലോകത്ത് വിജയങ്ങൾ നേടിയവരാണ്. പൃഥ്വിരാജ് ഇന്ന് സിനിമ നടൻ എന്നതിലുപരി ഒരു ഹിറ്റ് സംവിധായകൻ കൂടിയാണ്, നടന് എല്ലാ പിന്തുണയും നൽകി ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയായിരുന്നു.

ഇപ്പോൾ വീണ്ടും ആ വിജയ ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് പൃഥ്വി. മോഹൻലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തിലാണ് മല്ലിക സുകുമാരന്‍ എത്തുന്നത്.  ഇപ്പോൾ മല്ലിക സുകുമാരൻ തുറന്ന് പറഞ്ഞ ചില കരിയങ്ങളാണ് ആരാധകർക്കിടയിൽ വീണ്ടും വൈറലാകുന്നത്, മല്ലികയുടെ വാക്കുകൾ..  ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്ന് ആഗ്രഹം ഉണ്ടാകുന്നത്.

രണ്ടാം വരവ് ‘അമ്മ വേഷത്തിലായതുകൊണ്ട് തന്നെ എനിക്ക് ചില അതിമോഹങ്ങൾ ഉണ്ടായിരുന്നു.  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം. അതിൽ  ജയറാമിന്റേയും ദിലീപിന്റേയും അമ്മയായിട്ടുണ്ട്. പിന്നെ അതിനിടക്ക് ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്. ആ വേഷം കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന്‍ ജൂഡ് ആന്തണിയോടാണ്. അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്.

അവൻ അങ്ങനെ പറഞ്ഞപ്പോൾ അത് ഒരു സിനിമാക്കാര്യം ആവില്ലെന്ന് താന്‍ ഊഹിച്ചു. തന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചാണ്  രാജു അത് എന്നോട് പറഞ്ഞത്, അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു അത്. കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി…  അത് തന്നെ അത്യധികം സന്തോഷിപ്പിക്കാനുള്ള  പ്രധാന കാരണം അതില്‍ മോഹന്‍ലാലിന്റെ അമ്മവേഷമാണ് ഞാൻ ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ ആയിരുന്നു. ചിത്രത്തിൽ അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അഭിനയിക്കുന്നത്. താന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമ്മയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് എന്ന് മല്ലിക പറയുന്നു.

വളരെ അധികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് ബ്രോ ഡാഡി. അതിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അച്ഛനും മകനുമായി മോഹൻലാലും പൃഥ്വിയും എത്തുന്നു എന്നത് തന്നെയാണ്, നായികമാരായി എത്തുന്നത് മീനയും, കല്യാണി പ്രിയദർശനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *