പൃഥ്വി ആ കാര്യത്തിൽ അമ്മയെന്നോ അച്ഛനെന്നോ എന്നൊന്നും നോക്കാറില്ല ! ഇപ്പോൾ ഇന്ദ്രനും ആ ആഗ്രഹം തോന്നി തുടങ്ങിയിട്ടുണ്ട് !! മല്ലിക സുകുമാരൻ പറയുന്നു !

ഇപ്പോൾ ഒരുപിടി നല്ല കഥാപത്രങ്ങൾ മല്ലിക സുകുമാരന് ലഭിച്ചു തുടങ്ങിയിട്ടുണ്ട്, സാറാസിലെ കഥാപാത്രം വളരെ മികച്ചതായിരുന്നു, ഇപ്പോൾ നടിയുടെ അഭിമുഖത്തിലെ ചില തുറന്ന് പറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്. മകൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി യിൽ മോഹൻലാലിൻറെ ‘അമ്മ വേഷം ചെയ്യാൻ സാദിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് മല്ലിക. സിനിമയിലൊക്കെ എത്തും മുമ്ബ് തന്നെ, കുട്ടിക്കാലം മുതല്‍  തന്നെ മോഹന്‍ലാലുമായിട്ടുള്ള അടുത്ത ബന്ധത്തെക്കുറിച്ചും മല്ലിക സുകുമാരന്‍ മനസ് തുറക്കുന്നുണ്ട്.

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു കൂടാതെ, അടുത്ത അടുത്ത വീടുകളും ആയിരുന്നു തങ്ങളുടേത്. കൂടാതെ മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാലും താനും മണിയന്‍പിള്ള രാജുവും ഒരു ക്ലാസില്‍ പഠിച്ചവരാണെന്നും, താനും തന്റെ ചേട്ടനുമായിട്ടാണ്  കുട്ടിക്കാലത്ത് ലാലിന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നതെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ലാലിന്റെ അച്ഛന്‍ വിശ്വന്‍ ചേട്ടനും അമ്മ ശാന്തേച്ചിയും എവിടെയെങ്കിലും പോകുമ്പോൽ ലാലിനെ കുട്ടിക്കാലത്തു തങ്ങളുടെ വീട്ടിലാക്കിയിട്ടാണു അവർ പോയിരുന്നത് എന്നും മല്ലിക പറയുന്നു. അന്ന് ലാലിന് അന്ന് എട്ടോ ഒന്‍പതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്.

ചിലപ്പോൾ മാവിന്റെ തുഞ്ചത്ത് ഇരിക്കുന്നത് കാണാം,  പിന്നെ ഒരിക്കല്‍, രണ്ടാം നിലയില്‍നിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാല്‍ വന്നു വീണതെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്. അപ്പോൾ അച്ഛൻ പറയുമായിരുന്നു വിശ്വനാഥന്‍ നായരും ശാന്തകുമാരിയും വരുമ്ബോള്‍ കയ്യോ കാലോ ഒടിയാതോ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണെന്ന്, പിന്നെ ഒരുപാട് തവണ ഞാൻ ലാലിനെ സ്‌കൂളിൽ കൊണ്ടുപോയി വിട്ടിട്ടുണ്ട്. അതൊക്കെ ലാൽ എന്റെ മക്കളോട് പറയാറുണ്ട്. പിന്നെ ലാലിൻറെ അഭിനയം നേരിട്ട് കണ്ടതിനെ കുറിച്ചും മല്ലിക പറയുന്നു, മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.

ആ അഭിനയ മികവ് കണ്ട് എന്തൊരു നടനാണ് ഭഗവാനേ എന്നു ഞാന്‍ കരുതിയിട്ടുണ്ട് എന്നും മല്ലിക പറയുന്നു. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക. ചിലപ്പോൾ ഷൂട്ട് കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ പോലും നിൽക്കാതെ ആ വന്ന എല്ലാവരുടെ അടുത്ത് നിന്നും സെൽഫി എടുക്കുന്നത് കാണാമെന്നും മല്ലിക പറയുന്നു. പിന്നെ പൃഥ്വിരാജിന്റെ സംവിധാന മികവും താരം പറയുന്നു, എങ്ങനെ അഭിനയിക്കണമെന്ന് അവന്‍ അഭിനയിച്ച്‌ കാണിക്കുമെന്നും അതിന് അമ്മയെന്നോ അച്ഛനെന്നോ വ്യത്യാസമില്ലെന്നും നന്നായിട്ട് ഹോം വര്‍ക്ക് ചെയ്തിട്ടേ സെറ്റില്‍ എത്തൂവെന്നും മല്ലിക പറയുന്നു. പിന്നെ ഇപ്പോൾ അനിയൻ സംവിധനം ചെയ്യുന്നത് കണ്ടിട്ടാകും ഇന്ദ്രനും ഇപ്പോൾ അങ്ങനെയൊരു മോഹം ഉള്ളതുപോലെ തോന്നുന്നു എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *