ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല ! പക്ഷെ ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം ! മല്ലികയുടെ കുറിപ്പ് വൈറലാകുന്നു !

മല്ലിക സുകുമാരൻ എന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്, മക്കളുടെ വിശേഷം പങ്കുവെച്ചുകൊണ്ട് എന്നും വർത്തകയിൽ സജീവമാകാറുണ്ട്. അതുപോലെ പല കാര്യങ്ങളും തുറന്ന് പറയാറുള്ള മല്ലികയുടെ ചില തുറന്ന് പറച്ചില് ചില ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മല്ലിക പങ്കുവെച്ച ഒരു കുറിപ്പ് ചർച്ചയായി മാറുകയാണ്.

ഇത്തവണ മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങളുമായിട്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ പിന്തുണച്ചാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക സുകുമാരന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല, നല്ലതെന്നു തോന്നുന്ന കാര്യങ്ങൾ, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക, അതുകൊണ്ടു തന്നെ  അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് വലിയ സ്‌നേഹവും, ബഹുമാനവും  ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്. എന്നാണ് മല്ലിക കുറിച്ചിരിക്കുന്നത്.

നടിയുടെ പോസ്റ്റിന് മാളികയെ നാട്ടുകൂലിച്ചും വിമർശിച്ചും നിരവധിപേരാണന് രംഗത്ത് വരുന്നത്. കൂടാതെ ഒരു ബന്ധവുമില്ലാതെ മല്ലിക്കയുടെ മകനുമായ പൃഥ്വിരാജിനെയും ചിലർ അനാവശ്യമായി കമന്റുകളിൽ ഉൾപെടുത്തുന്നുണ്ട്.  കരാറുകാരെയും കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞിരുന്നത്.

ഇതിനും മുമ്പും ഒരുപാട് അഭിനന്ദനങൾ ഏറ്റുവാങ്ങിയ ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍ അത് കരാറുകാരുടേതായാലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണ്. എംഎല്‍എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു.

ഒരു മന്ത്രി എന്ന നിലയില്‍ താൻ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാം എന്‍ജിനീയര്‍, കരാറുകാര്‍ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങള്‍ക്ക് ഇവരെ നേരിട്ട് പ്രശ്നങ്ങള്‍ അറിയിക്കാനാവും എന്നാണ് പി.എ റിയാസ് പറയുന്നത്, അദ്ദേഹത്തിന്റെ ഈ നിലപാടിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. യുവ മന്ത്രി എന്ന നിലയിൽ അദ്ദേഹം ഇതിനോടകം ഒരുപാട് പ്രവർത്തികളിൽ കയ്യടി നേടിയിരുന്നു.

 

 

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *