
കാണാനോ വരുന്നില്ല, ഒന്ന് വിളിക്കുക എങ്കിലും ചെയ്തുകൂടെ ! പോരാത്തതിന് കുറച്ച് മുടന്തൻ ന്യായങ്ങളും ! പിണക്കത്തിലാണ് ! മല്ലിക സുകുമാരൻ പറയുന്നു !
ഏറെ പ്രശസ്തമായ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്, താര കുടുംബത്തിൽ എല്ലാവരും ഏറെ ആരധകരുള്ള സെലിബ്രറ്റികൾ ആണ്. തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും എല്ലാം വളരെ രസകരമായി പറഞ്ഞുകൊണ്ട് അഭിമുഖങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ചില പരിഭവങ്ങൾ തുറന്ന് പറയുകയാണ് മല്ലിക സുകുമാരൻ. തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്. മക്കൾ രണ്ട് പേരും കുടുംബത്തോടൊപ്പം കൊച്ചിയിലും. സിനിമാ തിരക്കുകൾ മൂലം വല്ലപ്പോഴുമേ മക്കളെ കാണാൻ പറ്റാറുള്ളൂയെന്ന് പലപ്പോഴും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
തന്റെ സുകുവേട്ടൻ ഉണ്ടായിരുന്നു എങ്കിൽ എല്ലാവരും ഒരുമിച്ച് ആയിരിക്കും താമസം എന്നും, ഇപ്പോൾ മക്കൾ രണ്ടും അവരുടെ ജീവിതവുമായി വളരെ തിരക്കിലാണ്. ഞാൻ ഭവ്യവതിയാണ് എന്ന് എല്ലാവരും പറയാറുണ്ട്, മക്കൾ രണ്ടുപേരും പ്രശസ്തരായ താരങ്ങൾ, ഞാൻ ചിലപ്പോൾ തമാശക്ക് പറയാറുണ്ട്, കിട്ടുന്ന പൈസയിൽ പാതി എന്റെ അക്കൗണ്ടിൽ ഇടണമെന്ന്. ഇവന്മാർ പത്തിലും പന്ത്രണ്ടിലും പടിക്കുമ്പോഴാണ് സുകുവേട്ടൻ പോകുന്നത്. രണ്ടു ആൺപിള്ളേർ ഒരുപാട് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട സമയം ആയിരുന്നു.

ഞാൻ ഒരു ബുദ്ധിമുട്ടിയാണ് ഇവരെ പഠിപ്പിച്ചത്. അവിടെ നിന്ന് ഇവിടം വരെ സുരക്ഷിതരായി വളർത്തിക്കൊണ്ടു വന്നു എന്നതിനെപറ്റി അനുഭവിക്കുന്ന അമ്മമാർക്കേ അറിയുള്ളൂ. പ്രത്യേകിച്ച് ആൺകുട്ടികൾ. ഒരു പ്രായമെത്തുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അങ്ങനെ അവർ ഇന്ന് ഇവിടെ വരെ എത്തി. ഒരു അമ്മയുടെ കടമ ഞാൻ ഭംഗിയായി ചെയ്തു. രണ്ടുപേർക്കും എന്നോട് വലിയ സ്നേഹമാണ്. എന്റെ മരണം വരെയും അങ്ങനെ പോകട്ടെ… എല്ലാവർക്കും തിരക്കാണ് എനിക്ക് അറിയാം… പക്ഷെ എനിക്ക് സഹിക്കാൻ കഴിയാത്തത് പിള്ളേരുടെ വിളി വന്നില്ലെങ്കിൽ ആണ്.
എവിടെ വേണമെങ്കിലും പൊയ്ക്കോ, എനിക്ക് കുഴപ്പമില്ല, പക്ഷെ ലോകത്ത് എവിടെ പോയാലും ഫോണെടുത്ത് കുത്താനറിയാവുന്ന മക്കൾക്കും മരുമക്കൾക്കും എന്നെ വിളിച്ചൂടെ. ഇപ്പോ അത് തെറ്റിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനിപ്പോൾ പിണങ്ങി ഇരിക്കുകയാണ്. വഴക്ക് പറഞ്ഞ് വെച്ചേക്കുവാ. അയ്യോ അമ്മേ അതല്ല, രാത്രി 12 പന്ത്രണ്ട് മണിയാവും അപ്പോൾ അമ്മ ഉറങ്ങും. രാവിലെ അമ്മ പോയിക്കഴിഞ്ഞാ ഞങ്ങൾ എഴുന്നേൽക്കുന്നത് അപ്പോൾ അമ്മ സെറ്റിൽ കയറുമെന്നൊക്കെയുള്ള കുറെ മുടന്തൻ ന്യായം പറയുന്നുണ്ടെങ്കിലും വിളിച്ചില്ലെങ്കിൽ ഞാൻ ദേഷ്യപ്പെടും. ആർക്കും ഒന്നിനും സമയമില്ല എന്നും ചെറിയ പരിഭവത്തോടെ മല്ലിക പറയുന്നു.
Leave a Reply