“ഞങ്ങളുടെ പ്രിയപ്പെട്ട ചക്കി” ! മാളവികക്ക് ആശംസകളുമായി താരകുടുംബം !!

മലയാള സിനിമയിലെ മുഖ്യ താരമാണ് നടൻ ജയറാം.. സൗത്ത് സിനിമ മേഖലയിൽ ഇ  ന്നും അദ്ദേഹം വളരെ തിരക്കുള്ള നടനാണ്.. ജയറാമിനെപോലെ നമുക്ക് വളരെ പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും… ഭാര്യ പാർവതി ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, പാർവതിയോടു ആ ഇഷ്ടം ഇന്നും മലയാളി പ്രേക്ഷകർക്ക് ഉണ്ട്… ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മകൻ കാളിദാസും സൗത്ത് സിനിമയിൽ മിന്നുന്ന താരമായി മാറിയിരിക്കുകയാണ്.. പക്ഷെ മകൾ മാളവിക സിനിമയിൽ ഇതുവരെ താല്പര്യം കാണിച്ചിട്ടില്ല,  അടുത്തിടെ അച്ഛനും മകളും ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു അത് വലിയ വിജയമായിരുന്നു…

ഇന്ന് മാളവികയുടെ ജന്മദിനമാണ്, അതുകൊണ്ടുതന്നെ താരപുത്രിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അച്ഛനും അമ്മയും ചേട്ടനും എത്തിയിരിക്കുകയാണ്… മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ജയറാമും പാര്‍വ്വതിയും പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും വളരെ സ്നേഹത്തോടെ തങ്ങളുടെ ചക്കി മോൾക്ക് പങ്കുവെച്ച പിറന്നാൾ പോസ്റ്റ് നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്…”നിന്റെ ജന്മദിനം നിന്റെ സഹോദരനെ പോലെ കൂളായിരിക്കട്ടെ,” എന്നാണ് കാളിദാസന്റെ രസകരമായ ആശംസ.

കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ സജീവമായിരുന്നു, കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിൻറേം തുടങ്ങിയ ചിത്രങ്ങൾ കാളിദാസിന്റെ മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു അവ ഇപ്പോഴും മലയാളികൾ ഇഷ്ടപെടുന്ന വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.. കാളിദാസ് സിനിമയില്‍ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിങ്ങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 

മോഡലിങ്ങിൽ താരം നിരവധി പ്രമുഖ കമ്പനികൾക്ക് വേണ്ടി പരസ്യങ്ങൾ ചെയ്തിരുന്നു.. അവയെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു… സിനിമയിൽ തിളങ്ങിയില്ലങ്കിലും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് മാളവിക, താരത്തിന്റെ ഇൻസ്റ്റയിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്.. അത്തരത്തിൽ  മാളവികയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു. അപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജയറാം തന്നെ രംഗത്തെത്തിയിരുന്നു.

ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു, “മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു. വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ബിരുദം പൂര്‍ത്തിയാക്കിയ മാളവിക സ്പോര്‍ട്സ് മാനേജ്‌മന്റ്‌മായി ബന്ധപ്പെട്ട കോഴ്​‌സ് പഠിക്കാന്‍ പുറത്തേക്ക് പോകാന്‍ തയാറെടുക്കുകയാണ്,” എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്. ഒരു പക്ഷെ എപ്പോഴെങ്കിലു സിനിമയിൽ എത്തിയാൽ തനിക്ക് അഭിനയിക്കാൻ ഇഷ്ടമുള്ള നടൻ ഉണ്ണി മുകുന്ദൻ ആന്നെനും മാളവിക തുറന്ന് പറഞ്ഞിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *