കാഴ്ച ശക്തിയില്ലാത്ത ശ്രീജയുടെ കരച്ചിൽ മമ്മൂട്ടി കേട്ടു ! ദുരിത ജീവിതത്തിൽ നിന്നും പുതുലോകത്തേക്ക് ചുവടുവച്ച് ശ്രീജ ! നന്മയുള്ള മനസിന് നന്ദി പറഞ്ഞ് മലയാളികൾ !

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നതിനപ്പുറം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൂടിയാണ് മമ്മൂട്ടി, മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആന്‍ഡ് ഷെയർ ഇൻ്റർനാഷണല്‍ ഫൗണ്ടേഷൻ ഇതിനോടകം നിരവധി പേർക്ക് പുതുജീവൻ നൽകി കഴിഞ്ഞു. ഇപ്പോപ്പോഴിതാ അത്തരത്തിൽ ശ്രീജ എന്ന നിർധന യുവതിക്ക് -പുതുജീവിതം നൽകിയ സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.

മറ്റാരുടെയും സഹായമില്ലാത്ത ഒപ്പം തന്നെ കാഴ്ച ശക്തിയില്ലാത്ത ശ്രീജയ്ക്ക് കൈത്താങ്ങായി നടൻ മമ്മൂട്ടിയും പത്തനാപുരം ഗാന്ധി ഭവനും കൈകോർക്കുകയാണ്. കാഞ്ഞൂർ തിരുനാരായണപുരം മാവേലി വീട്ടിൽ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളായ ശ്രീജയ്ക്ക് (37) ജന്മനാൽ ഒരു കണ്ണിന് കാഴ്ചയില്ലാത്തതാണ് . 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് കാഴ്ച പോയി. ഇതോടെ പഠനം നിലച്ചു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. ഇടയ്ക്ക് കണ്ണിന് വേദന സഹിക്കാൻ കഴിയാതെ ശ്രീജ ഉറക്കെ കരയും. ഇവരുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മൂട്ടി ശ്രീജയുടെ ചികിത്സ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

ശേഷം ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ് അമൽ രാജ്, പേഴ്സണൽ ചീഫ് മാനേജർ കെ. സാബു, നേഴ്സ് ബീന ഷാജഹാൻ എന്നിവർ കാലടിയിൽ എത്തിയാണ് ശ്രീജയെ ഗാന്ധി ഭവനിലേക്ക് കൊണ്ടു പോയത്. അതോടൊപ്പം തന്നെ ശ്രീജയുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിക്കുമോ എന്നറിയാൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി അധികൃതരോട് പരിശോധന നടത്തുവാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. എന്നാൽ വിദ​ഗ്ധ പരിശോധനയിൽ ശ്രീജയുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിക്കില്ലെന്ന് മനസിലായി. ശ്രീജയുടെ ദുരവസ്ഥയുടെ കൂടുതൽ ആഴം മനസ്സിലാക്കിയ മമ്മൂട്ടി തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരനുമായി ചർച്ച നടത്തി.

അങ്ങനെയാണ് ഗാന്ധി ഭവൻ രക്ഷാധികാരി കൂടിയായ മുരളീധരൻ ഗാന്ധിഭവൻ ചെയർമാൻ സോമരാജനുമായി സംസാരിക്കുകയും ശ്രീജയെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. നിലവിൽ ശ്രീജയുടെ പരിചാരം ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് അവരുടെ കുടുംബം. ശ്രീജയുടെ പിതാവ് കുട്ടപ്പൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. 20 വർഷം മുൻപ് തെങ്ങിൽ നിന്നു വീണ അദ്ദേഹം 5 വർഷത്തോളം ചലനമറ്റു കിടന്നതിനു ശേഷം മരണം സംഭവിക്കുകയായിരുന്നു. ഏതായാലും ഗാന്ധിഭവനിൽ ശ്രീജ സുരക്ഷിതവും ഒപ്പം സന്തോഷവതിയുമായിരിക്കും എന്നും ഇവർ ഉറപ്പു നൽകുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *