
ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും.. 46 മത് വിവാഹ വാർഷികമാഘോഷിച്ച് മമ്മൂക്കയും സുലുവും !
മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂക്ക, അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്, ഇപ്പോഴിതാ ഇരുവരും തങ്ങളുടെ 46 മത് വിവാഹ വാർഷികമാഘോഷിക്കുകയാണ്. എന്നത്തേയും പോലെ ആശംസകൾ അറിയിച്ച് മകൻ ദുൽഖർ സൽമാനും എത്തിയിട്ടുണ്ട്, ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സുല്‍ഫത്തിന്റെ ചിത്രത്തോടൊപ്പം അതിശയ ദമ്പതികളെന്ന ഹാഷ് ടാഗോടോപ്പമാണ് ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതുകൂടാതെ ഉമ്മയ്ക്കും വാപയ്ക്കും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നുവെന്നും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും എന്നും ദുൽഖർ ഫോട്ടോയോടൊപ്പം കുറിച്ചു, ചിത്രവും ആശംസയും നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. മുമ്പ് തന്റെ വാപ്പയുടെയും ഉമ്മയുടെയും സ്നേഹത്തെ കുറിച്ച് ദുൽഖർ പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ, ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ് എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നിൽക്കുമ്പോൾ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉമ്മയെ പലപ്പോഴു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു പ്രത്യേകതരം പ്രണയമാണ് അവക്കിടയിൽ അത് വച്ച് നോക്കുമ്ബോള്‍ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ പറയുന്നു. അതുപോലെ തന്റെ ഭാര്യയെ കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നത് ഇങ്ങനെ, തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് എപ്പോഴും കുടുംബക്കാർ പറയാറുള്ളത് എന്നും ഏറെ അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
Leave a Reply