മുരളിയുടെ മകളുടെ വിവാഹത്തിന് പോയില്ല ! എന്റെ കുട്ടിയെ വീട്ടിൽ ചെന്ന് കണ്ടു ഞാൻ അനുഗ്രഹിച്ചു ! എന്നോടുള്ള ആ പിണക്കം പറയാതെ മുരളി പോയി ! മമ്മൂട്ടി !

മുരളി എന്ന അനുഗ്രഹീത നടനെ മറക്കാൻ മലയാളികൾക്ക് കഴിയില്ല, അഭിനയിച്ച ഓരോ കഥാപാത്രങ്ങൾക്കും പൂർണ്ണത നൽകിയ നടന വിസ്മയം. സിനിമ രംഗത്ത് മുരളിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. ഇവർ ഇരുവരും ഒരുമിച്ച ചിത്രങ്ങൾ എല്ലാം എക്കാലവും ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. പലപ്പോഴും മമ്മൂട്ടിയെ കുറിച്ച് പറഞ്ഞുകൊണ്ട് മമ്മൂട്ടി എത്താറുണ്ട്, അത്തരത്തിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,   എന്റെ മുരളിയുടെ മകൾ കാർത്തിക, എന്റെ കുട്ടിയുടെ വിവാഹത്തിന്റെ തലേന്ന് ഞാൻ അവളെ ചെന്ന് കണ്ടു അനുഗ്രഹിച്ചിരുന്നു.

കാർത്തികയുടെ വിവാഹത്തിന് ഞാൻ പോയില്ല, കാരണം അത് അവർ വളരെ സ്വാകാര്യമായി നടത്തിയ ഒരു ചടങ്ങായിരുന്നു. അതുകൊണ്ടാണ് വിവാഹത്തിന് മുമ്പ് എന്റെ കുട്ടിയെ കാണാൻ ഞാൻ പോയത്. മുരളി എനിക്ക് എല്ലാമായിരുന്നു. ഞാൻ ഇത്രയും ആഴത്തിൽ സ്നേഹിച്ച മറ്റൊരു സുഹൃത്ത് സിനിമയിൽ വേറെ ഉണ്ടായിട്ടില്ല. പക്ഷെ പെട്ടന്ന് ഒരു ദിവസം കാരണം എന്തെന്ന് പോലും അറിയാതെ മുരളി എന്നില്‍ നിന്നും അകന്നുപോയി. എന്തിന് വേണ്ടിയാണ് മുരളി തന്നില്‍ നിന്നും അകന്നതെന്ന് അറിയില്ല, എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ്. ഞാന്‍ മ,ദ്യം കഴിക്കാത്ത ആളാണ്.

ഞാൻ അങ്ങനെ ആർക്കും മ,ദ്യ സേവാ നടത്താറില്ല, ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്. പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ആ ബോണ്ടിങ് നിങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് ചെയ്ത സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും ഞങ്ങള്‍ തമ്മില്‍ അത്രയും ശക്തമായ ഒരു ഇമോഷണല്‍ ലോക്കുണ്ട്. അമരം ആയാലും കനൽ കാറ്റ് ആയാലും എല്ലാം അതിനുദാഹരണമാണ്.

അങ്ങനെ ഞങ്ങൾ തമ്മിൽ വളരെ വലിയൊരു ആത്മബദ്ധം ഉള്ളവയിരുന്നു, പക്ഷെ എന്നെ ഒരുപാട് വേദനിപ്പിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി മാറി. ഞാന്‍ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് അതെപ്പോഴും ഉള്ളിൽ ഒരു നീറ്റലാണ്, ഭയങ്കരമായിട്ട് ഒരു മിസ്സിങ്. പക്ഷെ ആ അകൽച്ചയുടെ കാരണം പറയാതെ അവൻ പോയി, എന്തായിരുന്നു എന്നോടുള്ള ആ വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടിവിക്കാര്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോൾ അന്ന് മുരളി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഹൃദയത്തിൽ തട്ടി എന്നെ കുറിച്ച് ഒരുപാട് സംസാരിച്ചു. എന്നോട് പറയാത്ത എന്തോ കാരണം ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്, അത് പറയാതെ അയാൾ പോയി എന്നും മമ്മൂട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *