
നൗഫൽ തനിക്ക് എപ്പോഴും ഒരു സഹോദരനായിരിക്കും ! മുണ്ടക്കൈ ദുരന്തത്തിൽ കുടുംബത്തിലെ 11 പേരെയാണ് നഷ്ടമായി ജീവിതത്തിൽ തനിച്ചായിപ്പോയ നൗഫലിനെ ചേർത്ത് പിടിച്ച് മമ്മൂക്കയും ടിനി ടോമും !
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ അവശേഷിപ്പായി വയനാട് മുണ്ടക്കൈ മാറുമ്പോൾ നീറുന്ന വേദനകളും ഓർമകളുമായി നിരവധി പേരാണ് ഇപ്പോഴും ആ ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്നത്. അത്തരത്തിൽ മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട നൗഫലിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഉരുൾ പൊട്ടലിൽ, നൗഫലിന് മാതാപിതാക്കളും ഭാര്യയും മൂന്നു മക്കളുമടക്കം കുടുംബത്തിലെ 11 പേരെയാണ് നഷ്ടമായത്. ഒമാനിൽ ജോലി ചെയ്തിരുന്ന നൗഫൽ ദുരന്ത വാർത്തയറിഞ്ഞാണ് നാട്ടിലെത്തിയത്. ഉറ്റവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന നൗഫലിന്റെ മുഖം മലയാളികളുടെ മനസിൽ വിങ്ങലായി അവശേഷിക്കുകയാണ്.
നൗഫലിന്റെ ചിത്രം പത്രത്തിൽ കണ്ട ഉടനെ അദ്ദേഹത്തെ ആദ്യം വിളിച്ച് ഊപ്പമുണ്ട് എന്ന് പറഞ്ഞത് നടൻ ടിനി ടോം ആയിരുന്നു. അന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു, ആ വാക്കുക്കൾ ഇങ്ങനെ, സഹിക്കാനാവുന്നില്ല … നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല …നീ എന്നും എന്റെ തീരാ ദുഖമായിരിക്കും … ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല …

നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം, നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു, കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ… ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന് … ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ .. എന്തിനും(നൗഫലിനെ ഞാൻ നേരിട്ടു വിളിച്ചു സംസാരിച്ചു ) എന്നുമായിരുന്നു ടിനി ടോം കുറിച്ചിരുന്നത്.
ഇപ്പോഴിതാ അത് കൂടാതെ, നൗഫലിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി ഫോണിലൂടെ നേരിട്ട് വിളിച്ചാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. നടൻ ടിനി ടോമാണ് നൗഫലിനെക്കുറിച്ച് മമ്മൂട്ടിയെ അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് നൗഫലിനെ ആശ്വസിപ്പിച്ച് മമ്മൂട്ടിയുടെ വിളിയെത്തിയത്. വിഷമിക്കരുത്, എന്നും കൂടെ ഉണ്ടാകും, എന്നും മമ്മൂക്ക നൗഫലിനോട് പറഞ്ഞു. അതുപോലെ നൗഫൽ തനിക്ക് എപ്പോഴും ഒരു സഹോദരനായിരിക്കുമെന്നും അത് വെറും വാക്കിൽ ആയിരിക്കില്ല അവന് എന്റെ സ്വന്തമാണെന്നും ടിനി ടോം പറഞ്ഞു. ഇവരുടെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply