
വാടക വീടുകൾ മാറി മാറിയുള്ള ജീവിതം ! എന്റെ അവസ്ഥ അറിഞ്ഞ ഇച്ചാക്ക എനിക്ക് സ്വന്തമായൊരു വീട് വാങ്ങിത്തന്നു ! അവിടെയാണ് ഈ കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്..
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഒരു മെഗാസ്റ്റാർ, മികച്ചൊരു നടൻ എന്നതിലുപരി അദ്ദേഹം അതിലുമികച്ചൊരു കുടുംബനാഥൻ കൂടിയാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയെപോലെ തന്നെ അദ്ദേഹം കുടുംബത്തെയും എപ്പോഴും തന്നോട് ചേർത്ത് നിർത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജേഷ്ഠനെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടിയും മകൻ മക്ബൂൽ സൽമാനും കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഓർത്തഡോക്സ് കുടുംബമായിരുന്നു. മതപരമായ കാര്യങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. പക്ഷെ സിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ എതിർപ്പുണ്ടായിരുന്നില്ല.
ഇച്ചാക്കയെ സംബന്ധിച്ച് സിനിമയും ബഹളവുമൊക്കെ വീടിന് പുറത്ത് നിർത്തിയിട്ടാണ് അദ്ദേഹംഒരു സാധാരണ മനുഷ്യനെ പോലെയാണ് കുടുംബത്തിലേക്ക് വരാറുള്ളത്. ഉത്തരവാദിത്തം എപ്പോഴും എല്ലാ ജേഷ്ഠൻമാർക്കുമായിരിക്കും. നമ്മൾ എന്തെങ്കിലും കുഴപ്പം കാണിച്ചാലും അതിനൊക്കെ ഉത്തരം പറയേണ്ടത് വീട്ടിലെ മൂത്ത ആളായിരിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. ഞങ്ങൾ സഹോദരങ്ങളുടെ ഞങ്ങളുടെ കുടുംബത്തിന്റെ ധൈര്യമാണ്. ഞങ്ങളെ സേഫ് ആക്കുന്നു. പക്ഷെ എപ്പോഴും വിളിക്കുന്നവരല്ല ഞങ്ങൾ. ചിലപ്പോൾ വർഷത്തിൽ ഒരിക്കലായിരിക്കും വിളിക്കുക. അതും അങ്ങോട്ട് വിളിക്കില്ല. പുള്ളി ഇങ്ങോട്ട് എന്തെങ്കിലും കാര്യം പറയാൻ വേണ്ടി വിളിക്കുന്നതായിരിക്കും. ചിലപ്പോൾ ചീത്ത പറയാനായിരിക്കുമെന്നും അദ്ദേഹം ഏറെ തമാശയോടെ പറയുന്നു.

ഇച്ചാക്കയെ, ഏറ്റവും കൂടുതൽ വിഷമിച്ച്, കണ്ടത് ബാപ്പ മരിച്ച സമയത്താണ്. ഞങ്ങളുടെ ഉപ്പ ഞങ്ങൾ എല്ലാവരോടും വളരെ ഫ്രണ്ട്ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്. ബാപ്പ പെട്ടെന്ന് മ,രി,ച്ച,പ്പോൾ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു, ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മ,രി,ച്ച സമയത്ത് ഇച്ചാക്ക പൊട്ടിക്കരഞ്ഞുപോയി.
സാമ്പത്തികമായി ഒരു നേട്ടങ്ങളും ഉണ്ടക്കാൻ കഴിയാതെ പോയ ആളാണ് ഞാൻ. പഠനമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ ഗൾഫിലായിരുന്നു പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. കുടുംബത്തെയും കൂട്ടി വാടക വീടുകൾ മാറി മാറിയുള്ള ജീവിതം, എല്ലാം രീതിയിലും ഞാൻ ആകെ തകർന്ന് നിന്ന അവസ്ഥയിലാണ് ഇച്ചാക്കയുടെ കരുതലും സ്സ്നേഹവും തേടിവരുന്നത്. എന്റെ ഇച്ചാക്ക എനിക്ക് തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് ഈ കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്. ഞങ്ങൾ സഹോദരങ്ങളുടെ കാര്യത്തിൽ എന്നും അദ്ദേഹം ഒരു പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply