
അദ്ദേഹം പോയപ്പോൾ പലതും നഷ്ടമായത് എനിക്കാണ് ! അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത് ! കുറിപ്പ് !
മലയാളിളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ ഇന്നസെന്റ് ഇപ്പോൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുബത്തിനും സഹപ്രവർത്തകർക്കും ഈ വർപാഡ് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. മോഹൻലാൽ ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ കുറിപ്പുമായി എത്തിയിരുന്നു എങ്കിലും മമ്മൂട്ടി ഒന്നും തന്നെ കുറിച്ചിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടി ഇന്നൊസെന്റിനെ കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും, ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യന് നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല.. അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.
അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് നെല്ല് എന്ന സിനിമയുടെ ചായക്കടദൃശ്യത്തില്‍ ആണ്. ശേഷം ചെറിയ ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്.

ശേഷം ഞാനും അദ്ദേഹവും പതിയെ സുഹൃത്തുക്കളായി മാറി. അദ്ദേഹം നിർമ്മിച്ച ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. അങ്ങനെ ഞങ്ങളുടെ ബന്ധം വളരെ ദൃഢമായി. ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെൻ്റും ഒരുമിച്ചഭിനയിച്ചു. അമ്മ താര സംഘടനയുടെ എല്ലാമായി അദ്ദേഹം മാറി. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമായിരുന്നു.
കഥകൾ ഉണ്ടാക്കി പറയാൻ നല്ല കഴിവുള്ളത് ആളാണ്. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോൾ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന് എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം.. ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു.
അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന് പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ എന്നും മമ്മൂക്ക കുറിക്കുന്നു..
Leave a Reply