കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ, എന്നെ വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല ! വീണ്ടും വിവാദ കുരുക്കിൽ മമ്മൂട്ടി !

മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായ സൂപ്പർ സ്റ്റാർ ആണ് മമ്മൂക്ക. അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം വളരെ മികച്ച വിജയമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ  ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തമിഴ് നടി സ്നേഹയും പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. ഇപ്പോഴിതാ  പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ വിവാദമാകുന്നത്. തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര എന്ന വിളിക്കൂ എന്നാണ് മമ്മൂട്ടി പറയുന്നത്.

സംഭവം ഇങ്ങനെ, പ്രസ് മീറ്റിനിടെ മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. ഇതിന് മമ്മൂട്ടിയുടെ മറുപടി നല്‍കിയ മറുപടിയാണ് വിവാദമായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്. അറിയാവോ, ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ.. ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും, കരിപ്പെട്ടി എന്ന്.. എന്നാണ് മമ്മൂട്ടി പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സിനിമ ലോകത്ത് ഇത്രയും പ്രശസ്തനായ, ലോകവിവരമുള്ള മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്നസ് മനസ്സിലായിട്ടില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. കറുപ്പ് നിറത്തിന് എന്താണ് ഇത്ര കുഴപ്പം, എന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

ഇപ്പോഴിതാ ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ട്രോൾ പൂരമായി മാറുകയാണ്. “ചേട്ടാ 100 പൊരി.. 100 അവല്‍.. 300 മമ്മൂട്ടി”, ”ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഷുഗര്‍ കൂടുതലാണ് പഞ്ചസാര ഒഴിവാക്കി കരുപ്പട്ടി ശര്‍ക്കര ഇട്ട് ചായ കുടിക്കാന്‍ പറഞ്ഞത് കേട്ട ഇക്ക..” എന്നിങ്ങനെതുടങ്ങുന്ന നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായി മാറുന്നത്. ഇതിന് മുമ്പും ഇതുപോലെ വാ വിട്ട വാക്കുകൾ കാരണം വിവാദക്കുരുക്കിൽ ആയ ആളാണ് മമ്മൂക്ക. ‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് ബോഡി ബോഡിഷെയിമിങ് ആണെന്ന് എടുത്ത് കാട്ടി മമ്മൂട്ടിക്ക് എതിരെ വിവാദം ഉയരുകയും, ഒടുവിൽ ജൂഡ് അന്റോണിയോട് മാപ്പ് പറഞ്ഞുകൊണ്ട് മമ്മൂട്ടി തന്നെ രംഗത്ത് വരികയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *