
73-ാം പിറന്നാൾ നിറവിൽ മമ്മൂക്ക ! ആശംസകളുമായി മലയാളികൾ ! പതിവു തെറ്റാതെ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങളും !
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ മമ്മൂട്ടി. ഇന്ന് അദ്ദേഹത്തിന്റെ 73-ാം ജന്മദിനമാണിന്ന്. രാത്രിയിൽ തന്നെ ആശംസകളുമായി ആരാധകർ താരത്തിൻ്റെ വീടിനു മുന്നിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് ഇത്തവണയും മമ്മൂട്ടി പിറന്നാൾ ആഘോഷിച്ചത്. ധാരാളം ആരാധകരുടെ ആശംസകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് ലോക മലയാളികൾ എത്തുന്നുണ്ട്, അതുപോലെ പതിവ് തെറ്റിക്കാതെ താരങ്ങളും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്, തൻ്റെ ഇച്ചാക്കക്ക് ഇത്തവണയും ആശംസകൾ നേരാൻ പ്രിയ നടൻ മോഹൻലാൽ മറന്നില്ല. ‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’ എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മലയാളത്തിന്റെ മമ്മൂട്ടിക്ക് , എന്റെ സ്വന്തം മമ്മുക്കാക്ക് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ട് മമ്മൂട്ടിയുടെ ചിത്രങ്ങൾ സുരേഷ് ഗോപിയും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതുപോലെ രമേശ് പിഷാരടി തൻ്റെ മകൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിനിമ ഗാനത്തിൻ്റെ വരികൾ ക്യാപ്ഷനായി നൽകിക്കൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ”പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും… ചോല കൊടുത്ത ചേലിന്….മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ” എന്നാണ് പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതുപോലെ ദിലീപും ആശംസകൾ അറിയിച്ച് എത്തിയിരുന്നു, ‘ഹാപ്പി ബർത്ത് ഡേ മമ്മുക്ക’ എന്ന് ആശംസകൾ അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വാര്യർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
പ്രായം കൂടുംതോറും അദ്യേഹത്തിന്റെ ആത്മവിശ്വാസവും സൗന്ദര്യവും കൂടിവരുന്ന കാഴ്ചകൂടിയാണ് കാണുന്നത്. 1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

Leave a Reply