അച്ഛനും സഹോദരനും അഭിനേതാക്കൾ, ഭർത്താവ് പ്രശസ്ത ഡോക്ടർ- പക്ഷേ, മമ്മൂട്ടിയുടെ മകൾ തിരഞ്ഞെടുത്തത് വ്യത്യസ്ത മേഖല
മലയാളികളുടെ പ്രിയ താരമായ മമ്മൂട്ടിക്കും ഭാര്യ സുലുവിനും രണ്ടു മക്കളാണുള്ളത്. ദുൽഖർ സൽമാനും, സുറുമിയും. അച്ഛന്റെ പാത പിന്തുടർന്ന് ദുൽഖർ സിനിമയിലേക്ക് എത്തിയെങ്കിലും സുറുമി വെള്ളിത്തിരയുടെ യാതൊരു മേഖലയിലേക്കും എത്തിയില്ല. അച്ഛനും സഹോദരനും അഭിനയരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായപ്പോൾ വ്യത്യസ്തമായ മേഖലയാണ് സുറുമി തിരഞ്ഞെടുത്തത്. ചിത്രരചനയിലേക്കാണ് താരപുത്രി തിരിഞ്ഞത്.
അച്ഛന്റെയും സഹോദരന്റെയും മാത്രമല്ല, ഭർത്താവിന്റെ മേൽവിലാസവും സുറുമിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യയാണ് സുറുമി. ക്യാമറയ്ക്ക് മുന്നിലോ അഭിമുഖങ്ങളിലോ പതിവായി എത്തുകയോ സമൂഹ മാധ്യമങ്ങളിൽ സജീവമോ അല്ല സുറുമി. പക്ഷെ, ചിത്ര രചനയ്‌ക്കൊപ്പം നല്ല രീതിയിൽ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും സുറുമിക്കുണ്ട്. സിനിമാതാരങ്ങൾ പോലും മൈക്ക് ഭയാകുമ്പോൾ സുറുമി വളരെ ആത്മവിശ്വാസത്തോടെയാണ് എപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാറുള്ളത്.
അച്ഛന്റെ പാത പിന്തുടർന്ന് സഹോദരൻ അഭിനയത്തിലേക്ക് എത്തിയിട്ടും എന്തുകൊണ്ട് സുറുമി ആ വഴി തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങൾ മുൻപും അഭിമുഖീകരിച്ചിട്ടുണ്ട്. വാപ്പച്ചി ഒരിക്കലും അഭിനയം തിരഞ്ഞെടുക്കാൻ നിർബന്ധിച്ചിട്ടില്ല എന്നും അഭിനയത്തോട് താല്പര്യം തോന്നിയിട്ടില്ല എന്നും സുറുമി പറയുന്നു. സിനിമ ഇഷ്ടമാണെങ്കിലും തനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് വാപ്പച്ചിയെ പോലെയോ സഹോദരനെ പോലെയോ അഭിനയിക്കാൻ കഴിയില്ല എന്ന് സുറുമി പറയുന്നു. അഭിനയത്തോട് ഭയമാണെന്നും സുറുമി വ്യക്തമാക്കുന്നു.
ഒന്നിലേക്കും മമ്മൂട്ടി നിർബന്ധിച്ചിട്ടില്ല എന്ന് സുറുമി പറയുന്നു. അതുകൊണ്ട് തന്നെ എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് ചിത്രരചനയിലേക്ക് എത്തിയത്. സിനിമയിലെ ഏതെങ്കിലും മേഖലയിൽ പ്രവര്തികുമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി ഇഷ്ടമാണെന്നും പക്ഷെ, മികച്ച രീതിയിൽ പകർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സുറുമിയുടെ വാക്കുകൾ. കുട്ടിക്കാലം മുതൽ തന്നെ സുറുമിക്ക് ചിത്രചനയിലുള്ള താല്പര്യം മനസിലാക്കി വീട്ടിൽ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു.
വിവാഹശേഷം വിദേശത്തായിരുന്ന സുറുമി ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. പതിനാലും പന്ത്രണ്ടും വയസുള്ള രണ്ടുമക്കളാണ് സുറുമിക്ക്. നാട്ടിൽ എല്ലാരുമുള്ളപ്പോൾ അവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടമെന്ന് സുറുമി പറയുന്നു. ചെന്നൈയിലും ലണ്ടനിലുമായാണ് സുറുമി തന്റെ ഉപരിപഠനം പൂർത്തിയാക്കിയത്. സുറുമിയുടെ വിവാഹ വാർത്ത അന്ന് വളരെയധികം ശ്രദ്ധനേടിയിരുന്നു. താരസമ്പന്നമായിരുന്നു വിവാഹ ചടങ്ങുകൾ.
അതേസമയം, മറ്റൊരു താരപുത്രിയായ വിസ്മയയും സുറുമിയുടെ പാത പിന്തുടരുകയാണ്. മോഹൽലാലിന്റെ മകനായ പ്രണവ് അഭിനയ ലോകത്തേക്ക് എത്തിയെങ്കിലും വിസ്മയ പഠനവും യാത്രയുമായി പറന്നു നടക്കുകയാണ്. വിദേശത്താണ് വിസ്മയയും പഠനം പൂർത്തിയാക്കിയത്. സുറുമി വീട്ടമ്മയായി ചിത്രരചയിൽ മുഴുകുമ്പോൾ യോഗവും, മെഡിറ്റേഷനുമൊക്കെയായി സജീവമാകുകയാണ് വിസ്മയ മോഹൻലാൽ.
Leave a Reply