എന്റെ ഉമ്മയും സുലുവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വളരെ വലുതാണ് ! അതിനൊരു കാരണമുണ്ട് ! മമ്മൂട്ടി തുറന്ന് പറയുന്നു !

മലയാള സിനിമയിൽ ഏവരുടെയും പ്രിയങ്കരനായ നടനാണ് മമ്മൂട്ടി. അദ്ദേഹം ഒരു നടൻ എന്നതുപോലെ നല്ലൊരു  കുടുംബ നാഥനും, അച്ഛനും, അഹോദരനും ഭർത്താവുമാണ്. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.

എന്തുകൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് പലരും ചോദിച്ചപ്പോള്‍ മമ്മൂക്ക പറയുന്നത് ഇങ്ങനെയാണ്, ‘സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്.

കൂടാതെ മമ്മൂട്ടിയെ കുറിച്ച് സുൽഫത്ത് പറഞ്ഞ ചില കാര്യങ്ങൾ ഒരിടക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. തനറെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി പറഞ്ഞിരുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവൾക്കുമുണ്ട്. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ്  കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു..

പണ്ടൊക്കെ തങ്ങളുടെ വീട്ടിലെ ഫോൺ ഇങ്ങനെ ഒരു നിർത്തും ഇല്ലാതെ ഓരോരുത്തർ വിളിച്ചുകൊണ്ടേ ഇരിക്കുകയാണ്. പല സ്ഥാലങ്ങളിൽ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്. മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. അവരോട് ഇതിനുമുമ്പും പലതവണ മമ്മൂട്ടി സഹിതം വളരെ ദേഷ്യത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ വിളിക്കരുത് എന്ന്. എന്നാൽ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്..

അതിലും രസമുള്ള കാര്യം ചിലർ ഇടക്ക് സുലുവിനെ വിളിച്ച് ഭീഷണി പെടുത്തും ‘എന്താടീ അയാളെ അവിടെ പിടിച്ച്‌ വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ’  എന്നൊക്കെ ചോദിക്കും എന്നും മമ്മൂട്ടി പറയുന്നു, അതൊന്നും ഞാൻ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത് എന്നാണ് സുലുവിന്റെ മറുപടി. സിനിമയിൽ നടിമാരെ കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം, അത്തരം രംഗങ്ങളൊക്കെ ഒട്ടേറെ പേരുടെ മുന്നില്‍ നിന്നല്ലേ അഭിനയിക്കുന്നത് അഭിനയം വെറും അഭിനയം മാത്രമാണല്ലോ എന്നായിരുന്നു സുലുവിന്റെ മറുപടി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *