
ആ ഒരൊറ്റ കാരണത്തിന്റെ പുറത്ത് മമ്മൂട്ടി ഒഴിവാക്കിയ ആ ചിത്രം മോഹൻലാൽ എന്ന നടന് സമ്മാനിച്ചത് ചരിത്ര വിജയം ! തിരക്കഥാകൃത്ത് ടെന്നീസ് ജോസഫ് തുറന്ന് പറയുന്നു !
മലയാള സിനിമയുടെ താര രാജാക്കന്മാരായിരുന്നു മമ്മൂട്ടിയും മോഹൻലാലും, ഇരുവരും പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭകളാണ്, ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. മലയാള സിനിമയെ ഇന്ന് ഈ കാണുന്ന പ്രശസ്തിയിൽ എത്തിക്കാൻ ഇവർ ഇരുവരും വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നും തങ്ങളുടെ താര സിംഹാസനത്തിൻ ഒരു കോട്ടവും പറ്റാതെ ഇരുവരും അത് പരിപാലിച്ചു പോകുന്നു.
എന്നാൽ ചില സന്ദർഭങ്ങളിൽ ഇവരിൽ ഒരാൾ ഉപേക്ഷിച്ച ചില ചിത്രങ്ങൾ മറ്റേ ആൾളുടെ ജീവിതത്തിൽ വഴിതിവായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു സംഭവം തുറന്ന് പറയുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് ടെന്നീസ് ജോസഫ്. രാജാവിന്റെ മകൻ എന്ന മോഹൻലാൽ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മിനിസ്ക്രീൻ രംഗത്ത് ഹിറ്റാണ്.
ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ടെന്നീസ് ജോസഫ് ആയിരുന്നു. ഈ ചിത്രത്തിന്റെ പിന്നിലെ കഥ പറയുകായാണ് ടെന്നീസ് ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ, രാജാവിന്റെ മകന് തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതൽ എന്റെ മനസിൽ അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകന് തമ്പി കണ്ണന്താനത്തിനും ഏറ്റവുമടുപ്പം നടൻ മമ്മൂട്ടിയോടായിരുന്നു. അവർ ഇരുവരും തമ്മില്‍ വളരെ അടുത്ത ആത്മസുഹൃത്തുക്കളായിരുന്നു.
പക്ഷെ ഈ ചിത്രത്തിന് മുമ്പുള്ള തമ്പിയുടെ ‘ആ നേരം അല്പദൂരം’ എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി അവരുടെ ആ ബന്ധത്തില്‍ അൽപ്പം അകൽച്ച വന്നിരുന്നു. മമ്മൂട്ടി അന്ന് നായകനായി വിജയിച്ചു നില്ക്കുന്ന സമയം കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു. എന്നാൽ രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ തമ്പിയുടെ ചിത്രമായതുകൊണ്ട് മമ്മൂട്ടി അത് ചെയ്യാൻ മടിച്ചു. എന്നാലും ഞാനും തമ്പിയും അദ്ദേഹത്തെ ഒരുപാട് നിർബന്ധിച്ചു. എനിട്ടും മമ്മൂട്ടി അത് അഭിനയിക്കാൻ തയാറായില്ല.

തയ്യാറായില്ല എന്നത് മാത്രമല്ല അന്ന് തമ്പിക് വിഷമം ഉണ്ടാക്കുന്ന രീതിയിൽ വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ആ വാശിയില്‍ തമ്പി മോഹന്‍ലാലിനെ സമീപിച്ചു. മോഹൻലാൽ അന്ന് കരിയിലാകാറ്റുപോലെ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. എപ്പോഴാണ് ഈ കഥ ഒന്നു കേള്‍ക്കുക എന്ന് ഞങ്ങൾ മോഹന്‍ലാലിനോട് ഞാന്‍ ചോദിക്കുന്നത്.എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്ക്കുന്ന നടന്.
എന്നെ അമ്പരിപ്പിച്ചുകൊണ്ട് പക്ഷെ അദ്ദേഹം പറഞ്ഞത്, എനിക്ക് കഥയൊന്നും കേൾക്കണ്ട നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ, പിന്നെന്ത് കഥ കേള്‍ക്കാനാണ് എന്നായിരുന്നു. ആ വാക്കുകൾ ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകി. എന്നാൽ ഞങ്ങൾ ഈ ചിത്രം മോഹന്‍ലാലിനെ വച്ച് ചെയ്യാൻ പോകുന്നു എന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്പിയോട് പറഞ്ഞു. നമുക്ക് വീണ്ടും മമ്മൂട്ടിയെ ഒന്ന് ആലോചിച്ചാലോ എന്ന്.
അപ്പോൾ തമ്പി പറഞ്ഞു, ഇനി അവൻ ഫ്രീ ആയിട്ട് ഈ സിനിമ ചെയ്തു തരാമെന്ന് പറഞ്ഞാലും അവൻ ഇനി എന്റെ സിനിമയിൽ വേണ്ട എന്നായിരുന്നു. പാവം തമ്പി അയാളുടെ സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു രാജാവിന്റെ മകന് എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply