കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന ഒരാളല്ല മമ്മൂട്ടി ! അടൂർ ഗോപാല കൃഷ്ണൻ പറയുന്നു !
മലയാള സിനിമ രംഗത്ത് വളരെ വിലമതിക്കാനാകാത്ത സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് അടൂർ ഗോപാല കൃഷ്ണൻ. ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ കൂടാതെ ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു, ഇതിനോടൊപ്പം അന്തരാഷ്ട്ര പുരസ്കാരങ്ങളും നേടിയ അദ്ദേഹം എന്നും മലയാള സിനിമയുടെ അഭിമാനമാണ്.
അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. മമ്മൂട്ടിക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത രണ്ടു ചിത്രങ്ങളുടെയും പിതാവ് അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. മതിലുകൾ, വിധേയൻ, ഈ രണ്ടു ചിത്രങ്ങളും മമ്മൂട്ടിയുടെ കരിയറിലെപൊൻ തൂവലുകളാണ്. ഇപ്പോൾ അദ്ദേഹം മമ്മൂട്ടിയെന്ന നടനെ കുറിച്ചും, അദ്ദേഹത്തിലെ വ്യക്തിയെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധ നേടുകയാണ്. റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ് എന്നും, ഒരിക്കലും അതിന് ഒരു മാറ്റമുണ്ടാകാറില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.
അത് കൂടാതെ അദ്ദേഹം ഒരു നല്ല ഭർത്താവും, പിതാവും, സഹോദരനുമാണ്. അതിലൊക്കെ ഉപരി അദ്ദേഹമൊരു പ്രൊഫെഷണൽ ആണ്. കൃത്യ സമയത്തു ഷൂട്ടിന് ലൊക്കേഷനുകളിൽ എത്തുന്ന അദ്ദേഹം എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ചെയ്യാനും എത്ര ടേക്കുകളിൽ അഭിനയിക്കാനും ഒരു മടിയുമില്ലാതെ തയ്യാറാണ്. അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും മമ്മൂട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നെന്നും അദ്ദേഹം എടുത്ത് പറയുന്നു. ചിട്ടയായ ഭക്ഷണ ക്രമവും അതുപോലെ തന്നെ ചിട്ടയായ വ്യായാമത്തിലും മമ്മൂട്ടി നൽകുന്ന പരിഗണയും ശ്രദ്ധയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് എന്നും അടൂർ പറയുന്നു, വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു. മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂർ പറയുന്നു.
മമ്മൂട്ടിയുടെടെ കരിയർ ബെസ്റ് മൂന്ന് ചിത്രങ്ങൾ വിധേയൻ, മതിലുകൾ, അംബേദ്ക്കർ എന്നീ മൂന്ന് ചിത്രങ്ങളും അടൂരിന്റെ സമ്മാനങ്ങളാണ്, മതിലുകളിൽ ബഷീറായി മമ്മൂട്ടിഎത്തി. അന്ന് ജീവിച്ചിരുന്ന ബീഷിറിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏത് നടനും കൊതിച്ച് പോകുന്ന വേഷമെന്ന മമ്മൂട്ടി തന്നെ അടൂരിനോട് പറഞ്ഞു. ആ ‘ത്രിൽ’ അദ്ദേഹത്തിന്റെ അഭിനയത്തിലും കണ്ടു. റൊമാന്റിക് ഹീറോയായി കത്തി നിൽക്കുമ്പോഴാണ് വില്ലത്തരമുള്ള ഭാസ്ക്കരപട്ടേലരായി മമ്മൂട്ടി വിധേയനിലഭിനയിക്കുന്നത്. മുടി പറ്റെ വെട്ടി തഴേക്കൂർന്നിറങ്ങുന്ന തരത്തിലുള്ള മീശ വച്ച് കഥപാത്രമായി. മുടി വെട്ടണമെന്ന അടൂരിന്റെ നിർബന്ധത്തിന് മമ്മൂട്ടി വഴങ്ങി. ഒരു ബനിയനും മുണ്ടുമിട്ട് നായകകഥാപാത്രത്തിന് കിട്ടുന്ന യാതൊരു സൗകര്യമില്ലാതെയുമാണ് വിധേയനിൽ മമ്മൂട്ടി ഭാസ്ക്കരപട്ടേലരായത്.
അതുപോലെ ദേശീയ അവാർഡ് കിട്ടിയ ചിത്രം അംബേദ്ക്കർ എന്ന സിനിമയിലേക്ക് മമ്മൂട്ടിക്ക് വഴി തുറന്നതും അടൂരാണ്. അംബേദ്ക്കറെ അവതരിപ്പിക്കാൻ ഒരാളെ നിർദ്ദേശിക്കാൻ സംവിധായകൻ ജബ്ബാർ പട്ടേൽ ആവശ്യപ്പെട്ടപ്പോൾ ഒരു നിമിഷം പോലും ചിന്തിക്കാതെ അടൂർ മമ്മൂട്ടിയുടെ പേര് പറഞ്ഞു. ഈ സിനിമയിൽ അഭിനയിക്കണമെന്ന് അടൂർ മമ്മൂട്ടിയോടും ആവശ്യപ്പെട്ടു. അംബേദ്ക്കറാവാൻ വലിയ തയ്യാറെടുപ്പാണ് മമ്മൂട്ടിനടത്തിയത്.
Leave a Reply