’17 വയസിൽ താഴെയുള്ള പിള്ളേരോട് പറയാൻ പറ്റിയ ഉദാഹരണം’, അത് വേണ്ടായിരുന്നു ! മമ്മൂട്ടിയുടെ പ്രസംഗത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് കമന്റുകൾ !

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂക്ക ഇന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആ വേദിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില വാക്കുകൾ വലിയ വിവാദമായി മാറുകയാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ മുമ്പിൽ സംസാരിക്കാൻ അർഹത നേടിയെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും.

ക്ഷേത്ര,കലകൾ, മാപ്പി,ളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവൽ. ചെറുപ്പത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, ഒരു വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കിൽ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.

ഞാൻ കോ,ളേജിൽ പഠിക്കുന്ന കാലത്ത് ഒരു സി​ഗരറ്റ് ​ഗേറ്റിന്റെ വാതിൽക്കൽനിന്ന് വലിച്ചാൽ ക്ലാസിന്റെ വാതിക്കൽ നിന്നാവും അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ അതു വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങൾ വേണമെങ്കിൽ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ല. എന്നും മമ്മൂക്ക പറയുന്നുണ്ട്.

എന്നാൽ ഇവിടെ അദ്ദേഹം സിഗരറ്റിന്റെ കാര്യം പറഞ്ഞതാണ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നത്, ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? എന്നാണ് മമ്മൂട്ടിയെ വിമർശിച്ച് ചിലർ കുറിച്ചത്. 17 വയസിൽ താഴെയുള്ള പിള്ളേരോട് പറയാൻ പറ്റിയ ഉദാഹരണം. ഇങ്ങനെ എന്ത് പറഞ്ഞാലും വെളുപ്പിക്കാൻ ആളുണ്ടാകും, ഔചിത്യ ബോധമെന്ന് പറഞ്ഞ ഒരു സാധനം വേണം എന്നൊക്കെയുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് നിങ്ങളോടുള്ള ആരാധന കണ്ണുകളിൽ തുളിമ്പി നിൽക്കുന്ന കുട്ടികളാണ്, ഇമ്മാതിരി ആശയമൊക്കെ പറഞ്ഞ് കേൾപ്പിക്കുമ്പോൾ ബഹുഭൂരിപക്ഷം കുട്ടികളും ഓർക്കുക പറഞ്ഞ ആശയത്തെയാവില്ല അതിൽ പരാമർശിച്ച സിഗരറ്റ് എന്ന പേരും അത് ക്ലസ് വരെ വലിച്ച കാര്യവും മാത്രമാകും, വേറെ എന്തെല്ലാം അവരോട് പറയാമായിരുന്നു, അതെല്ലാം വിട്ടിട്ട്, സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ ലഹരി വിരുദ്ധ കലോത്സവത്തിൽ സാഹോദര്യം വിളമ്പൽ എന്നെല്ലാമാണ് മമ്മൂട്ടിയെ വിമർശിച്ച് വരുന്ന കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *