ഇത്തവണയും മമ്മൂട്ടി തഴയപ്പെട്ടു ! പണ്ടേയ്ക്ക് പണ്ടേ പദ്മവിഭൂഷന് അര്‍ഹനായിട്ടും സ്ഥിരമായി മമ്മൂട്ടിയെ മാറ്റിനിർത്തുന്നു ! കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമോ ! കുറിപ്പ് വൈറൽ !
മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടി ഇന്നും സിനിമ രംഗത്ത് വളരെ സജീവമാണ്. സിനിമ ലോകത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തിന് നിരവധി പുരസ്കരങ്ങൾ നൽകി ആദരിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന പുരസ്‌ക്കാരങ്ങളും പത്മശ്രീയും വരെ കിട്ടി. എന്നാല്‍ ഇതുവരെയും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചിട്ടില്ല. ഇത്തവണയും അദ്ദേഹത്തെ പരിഗണിക്കുന്നു എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഇത്തവണയും മമ്മൂട്ടി തഴയപ്പെടുകയും അതുകൂടാതെ ഇത്തവണ ചിരഞ്ജീവിയ്ക്ക് പദ്മവിഭൂഷൻ ലഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇതിനെ ഒരു സ്മൂഹ മാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാപ്രേമുകളുടെ ഗ്രൂപ്പായ സിനിഫയിലില്‍ സുധീര്‍ ഇബ്രാഹിം പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നാന്നൂറിലധികം സിനിമകളില്‍ അഭിനയിക്കുകയും നിരവധി പൊതു പരിപാടികളില്‍ ഭാഗമാവുകയും ചെയ്ത മമ്മൂട്ടി പണ്ടേയ്ക്ക് പണ്ടേ പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനാണെന്നാണ് കുറിപ്പുകളില്‍ പറയുന്നത്. കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, 1998 ല്‍ ആണ് നടന്‍ മമ്മൂട്ടിയ്ക്ക് പത്മശ്രീ ലഭിക്കുന്നത്. പത്മ അവാര്‍ഡ് ലഭിക്കുന്നത് മമ്മൂട്ടിയ്ക്ക് ആണ്.
മമ്മൂട്ടിയ്ക്ക് ശേഷം പത്മശ്രീ ലഭിച്ചവര്‍ക്ക് പിന്നീട് പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചു. ഇന്നിപ്പോ ചിരഞ്ജീവിയ്ക്ക് വരെ പത്മ വിഭൂഷണ്‍. കുറെ വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പേര് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പട്ടികയില്‍ പരിഗണനയ്ക്ക് വരുന്നതായി വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രഖ്യാപനം ആകുമ്പോള്‍ ആ പേര് ഉണ്ടാകാറുമില്ല. ഇത്തവണയും പരിഗണിയ്ക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്താകും ആ പേര് സ്ഥിരമായി വെട്ടിപ്പോകുന്നത്..
എ,ല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല സൗഹ്യദത്തിലാണ് മമ്മൂട്ടി എന്ന നടന്‍. പുറമേയ്ക്ക് അയാള്‍ പല കാര്യങ്ങളിലും നിശബ്ദത പാലിക്കുമ്പോഴും അയാള്‍ ഒരു ഇടത്, സി പി എം അനുഭാവി എന്ന് തന്നെയാണ് ബലമായ വിശ്വാസം.അത് പറയുമ്പോള്‍ സ്ഥിരമായി അയാളെ ആക്രമിക്കുന്നവര്‍ ഒട്ടിക്കുന്ന ചിത്രമാണ് അദ്വാനിയുടെ ആത്മകഥയുടെ മലയാളം പരിഭാഷയുടെ പ്രകാശനം. എന്ത് കൊണ്ട് അയാള്‍ അതിന് തയാറായി എന്ന് ഇപ്പോഴും അറിയില്ല, സൗഹ്യദങ്ങളാകാം.
പക്ഷെ അതേ ആള്‍ തന്നെയാണ് ഡി വൈ എഫ് ഐ യുടെ ചെന്നൈയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍, ഗുജറാത്തില്‍ ഡി വൈ എഫ് ഐ ശക്തമായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു കാ,ലാ,പം നടക്കില്ലായിരുന്നു എന്ന് പറഞ്ഞതും. അതിന്റെ പേരില്‍ അയാളുടെ സിനിമ ബിഗ്ബി പ്രദര്‍ശ്ശിപ്പിക്കുന്ന അജന്ത അടക്കം തിയേറ്ററിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധിച്ചിരുന്നു. അയാള്‍ തന്നെയാണ് പല നടന്മാരും ഭീഷണിയ്ക്ക് മുന്നില്‍ ഭയന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറിയപ്പോഴും കൈരളിയുടെ ചെയര്‍മ്മാനായി ഉറച്ച് നിന്നതും..
നാനൂറി,ലധികം സിനിമകള്‍, മൂന്ന് ദേശീയ അവാര്‍ഡ്, പന്ത്രണ്ടോളം ഫിലിം ഫെയര്‍, യുവ നടന്മാര്‍ക്ക് വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാര്‍ഡഡുകള്‍ മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും, സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍,ത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് പണ്ടേയ്ക്കു പണ്ടേ അര്‍ഹന്‍ ആക്കിയിട്ടുണ്ട്.എന്നിട്ടും അയാള്‍ സ്ഥിരമായി തഴയപ്പെടുന്നെങ്കില്‍ അതിന് പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പറയാതെ പോകുന്നത് നീതികേടാണ് എന്നത് കൊണ്ട് മാത്രം.
Leave a Reply