ആദ്യമായും അവസാനമായും മമ്മൂട്ടിയുടെ പേരിനൊപ്പം ചേർക്കപ്പെട്ട പേര് ! സുഹാസിനിയുമായുള്ള ഗോസിപ്പ് ഇല്ലാതാകാൻ മമ്മൂട്ടി കണ്ടെത്തിയ മാർഗ്ഗം ഇതായിരുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും, ഇവർ ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് അദ്ദേഹത്തിന് ഇമേജിന് ഒരു കോട്ടവും സംഭവിക്കാതെയാണ് സിനിമയിൽ നിലനിൽക്കുന്നത്. ഗോസിപ്പ് കോളങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ പേരിൽ കേട്ടിരുന്നില്ല. ഒരു സമയത്ത് മമ്മൂട്ടിയുടെ പേരിനൊപ്പം ആദ്യമായും അവസാനമായും ഗോസിപ്പ് കോളങ്ങളിൽ കേട്ട ഒരേ ഒരു പേരാണ് സുഹാസിനിയുടേത്.
പൊതുവെ ഗോസിപ്പ് കോളങ്ങളിൽ ഒന്നും പെടാത്ത ആളായിരുന്നു മമ്മൂക്ക. എന്നാൽ സുഹാസിനിയുടെ പേരിനൊപ്പം അങ്ങനെ ഒരു വാർത്ത നടക്കുന്നുണ്ട് എന്നത് ആ സമയത്ത് മമ്മൂട്ടിയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. പ്രമുഖ കാര്‍ട്ടൂണിസ്റ്റായ യേശുദാസ് ഒരിക്കല്‍ തന്റെ മാഗസിനില്‍ സുഹാസിനിയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയിരുന്നു, എന്നാൽ അന്ന് ഇത് വായിച്ചവർ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു, ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മമ്മൂയിയും സുഹാസിനിയും ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഒരുമിച്ചുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന് പായസം വളരെ ഇഷ്ടമാണെന്നു സുഹാസിനി അറിഞ്ഞു.
മമ്മൂട്ടിയുടെ ഇഷ്ടം അറിഞ്ഞ സുഹാസിനി ഒരു ദിവസം അദ്ദേഹത്തിന് അവരുടെ വീട്ടിൽ നിന്നും പായസം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു, ഇത് അക്കാലത്തെ പ്രമുഖ സിനിമാ മാഗസിന്‍ ആയിരുന്ന കട്ട് കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ് ഈ പായസക്കഥ അദ്ദേഹം തന്റെ മാഗസിനില്‍ നല്‍കി. ഇതും അന്നുണ്ടായിരുന്ന ഗോസിപ്പുകൾക്ക് മാറ്റു കൂട്ടിയിരുന്നു, കൂടാതെ ഈ കാരണത്താൽ ഇവർ തമ്മിൽ തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
അങ്ങനെ ഇതിന് ഒരു പരിഹാരത്തിനായി മമ്മൂക്ക തന്നെ നേരിട്ടിറങ്ങി. അദ്ദേഹം ഈ ഗോസിപ്പുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടി, പിന്നീടുള്ള എല്ലാ ലൊക്കേഷനിലും അദ്ദേഹത്തിനോടൊപ്പം ഭാര്യ സുല്‍ഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് മാഗസീൻ റിപ്പോർട്ടർ യേശുദാസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈ ഗോസിപ്പിനെ കുറിച്ച് വളരെ രസകരമായി സുഹാസിനിയും ഒരിക്കൽ പറഞ്ഞിരുന്നു.
ഇവർ ഒന്നിച്ച എല്ലാ സിനിമകളും ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങൾ തന്നെയാണ്, ഇവർ ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘കൂടെവിടെ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അതിനു ശേഷം അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു. 1987 ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ കുടുംബപ്രേക്ഷകര്‍ വിജയിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇപ്പോഴും ആ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റുകളാണ്, വിവാഹത്തിന് ശേഷം തനിക്കുള്ള ഒരേയൊരു പെൺ സുഹൃത്ത് തന്റെ ഭാര്യ സുൽഫത്ത് മാത്രമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു
Leave a Reply