
ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു ! ആശംസകളുമായി മമ്മൂട്ടി !
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ, സിനിമ നാളെ ലോകമെങ്ങും റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ഇപ്പോഴിതാ എന്നത്തേയും പോലെ സിനിമക്ക് ആശംസകൾ അറിയിച്ച് മമ്മൂക്ക പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ചരിത്ര വിജയം ആശംസിക്കുന്നു. ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, മമ്മൂട്ടി കുറിച്ചു.
മമ്മൂക്ക ആരോഗ്യപരമായി പ്രശ്നം നേരിടുന്നു എന്ന വാർത്തകൾ സജീവ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ തന്റെ സുഹൃത്തിന് ആശംസകൾ അറിയിച്ച് മമ്മൂക്ക എത്തിയത്, ഏറെ കൈയ്യടികളോടെയാണ് ഇക്കയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ആറ് വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരമാമാകാന്‍ പോകുന്നത്. അബ്രാം ഖുറേഷി പറയാന്‍ ബാക്കി വച്ചതിനായി വര്‍ഷങ്ങളും, മാസങ്ങളും, ദിവസങ്ങളും എണ്ണി കാത്തിരുന്ന സിനിമാപ്രേമികള്‍ വമ്പന്‍ വിഷ്വല്‍ ട്രീറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സിനിമ ഇതുവരെ കണ്ട എല്ലാ റെക്കോർഡുകളും മറികടന്നുകൊണ്ടാണ് എമ്പുരാന്റെ വരവ്, ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. എമ്പുരാന്‍ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണെന്നും ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാനിൽ ഒരു മാജിക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാവുമെന്നും മോഹൻലാൽ പറയുന്നത്.
Leave a Reply