‘മമ്മൂട്ടിയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം’ ! മമ്മൂട്ടിയുടെ ആരധികമാരെ കുറിച്ച് സുലു പറയുന്നു !

മലയാള സിനിമയിലെ താര രാജാവ് നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം തനറെ സിനിമ ജീവിതത്തിലെ അൻപത് വർഷം പൂർത്തിയാക്കിയിരുന്നു. മമ്മൂയിയെ കുറിച്ച്  ഭാര്യ സുല്‍ഫത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ പൊതു വേദികളിലൊന്നും സുലു അത്ര സജീവമല്ല വളരെ വിരളമായിട്ട്  മാത്രമാണ് അച്ഛനോടൊപ്പമോ മകനോടൊപ്പമോ വേദികളിൽ എത്താറുള്ളത്.

അഭിമുഖങ്ങളിലും താരം അതികം പ്രതിക്ഷ്യപ്പെടാറില്ല. എന്നാൽ വനിതക്ക് ഇരുവരും അനുവദിച്ച അഭിമുഖത്തിൽ സുലു മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഭര്‍ത്താവുമൊത്ത് സ്വസ്ഥമായിരിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ തീരെ കുറവാകുന്നതുകൊണ്ട്  സുലുവിന് പരാതി ഒന്നുമില്ലേ എന്ന ചോദ്യം രണ്ട് പേരോടുമായിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയായി സുലു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.

പക്ഷെ മമ്മൂട്ടി പറഞ്ഞത്  രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി അപ്പോൾ തുറന്ന് പറയുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവൾക്കുമുണ്ട്. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ്  കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു..

അന്നൊക്കെ മിക്ക ദിവസങ്ങളിലും വീട്ടിലെ ഫോൺ ഇങ്ങനെ ഒരു നിർത്തും ഇല്ലാതെ ഓരോരുത്തർ വിളിച്ചുകൊണ്ടേ ഇരിക്കുകയാണ്. പല സ്ഥാലങ്ങളിൽ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്. മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. അവരോട് ഇതിനുമുമ്പും പലതവണ മമ്മൂട്ടി സഹിതം വളരെ ദേഷ്യത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ വിളിക്കരുത് എന്ന്. എന്നാൽ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്..

അത് കൂടാതെ ചിലർ ഇടക്ക് സുലുവിനെ വിളിച്ച് ഭീഷണി പെടുത്തും ‘എന്താടീ അയാളെ അവിടെ പിടിച്ച്‌ വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ’  എന്നൊക്കെ ചോദിക്കും എന്നും മമ്മൂട്ടി പറയുന്നു, അതൊന്നും ഞാൻ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത് എന്നാണ് സുലുവിന്റെ മറുപടി. സിനിമയിൽ നടിമാരെ കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം, അത്തരം രംഗങ്ങളൊക്കെ ഒട്ടേറെ പേരുടെ മുന്നില്‍ നിന്നല്ലേ അഭിനയിക്കുന്നത് അഭിനയം വെറും അഭിനയം മാത്രമാണല്ലോ എന്നായിരുന്നു സുലുവിന്റെ മറുപടി.

മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് എന്താണ് സുലുവിന്റെ അഭിപ്രയം എന്ന ചോദ്യത്തിന് മമ്മൂട്ടിയാണ് മറുപടി പറഞ്ഞത്, നല്ലതാണെങ്കിൽ നല്ലതാണ് എന്ന് പറയും, പ്കഷെ മോശമായാൽ ‘എന്തിനീ പണി എന്ന്’ ചോദിക്കാനും മടിയില്ല എന്നാണ് മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *