‘മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കിട്ടാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം’ ! ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകൾ ചർച്ചയാകുന്നു !
ഇന്ന് മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. ആഴ്ചകൾക്ക് മുമ്പാണ് നടൻ തനറെ സിനിമ ജീവിതത്തിന്റെ അൻപത് വർഷം ആഘോഷിച്ചത്. അദ്ദേഹത്തിന് പല ബഹുമതികളും നൽകി രാജ്യം ആദരിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന പുരസ്‌ക്കാരങ്ങളും പത്മശ്രീയും വരെ കിട്ടി. എന്നാല്‍ ഇതുവരെയും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തത് എന്ത് കൊണ്ടാണ് എന്നുളള ചോദ്യം ഉയർന്ന് വന്നിരിക്കുകയാണ്. എന്നാൽ മമ്മൂട്ടിക്ക് ഇതുവരെ പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്‌റെ രാഷ്ട്രീയം കാരണമാണെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിലെ ലേഖനത്തില്‍ എഴുതിയിരുന്നു.
ഇതാണ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ജോൺ ബ്രിറ്റസിന്റെ ഈ പരാമർശത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ബ്രിട്ടാസ് ലക്ഷ്യം വെച്ചത് ബിജെപിയെ ആണെന്ന വാദവുമുയര്‍ന്നിരുന്നു. എന്നാല്‍, മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും ബിജെപി സര്‍ക്കാര്‍ മമ്മൂട്ടിയെ അവഗണിച്ചില്ലെന്നും വാദമുയര്‍ത്തി സംഘപരിവാര്‍ അനുകൂലികള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ബ്രിട്ടാസ് പറഞ്ഞത് ശരിയാണ് എന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്‍.പി ഉല്ലേഖ് ആണ്.
അദ്ദേഹത്തിന്റെ വാക്കുകളിൽ 1998ല്‍ മമ്മൂട്ടിക്കു പദ്മ അവാര്‍ഡ് നല്‍കിയത് വാജപേയ് സര്‍ക്കാര്‍ ആയിരുന്നില്ല. വാജ്‌പെയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരാണ് 1998ഇല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത്. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞു മാര്‍ച്ച് 19ന് മാത്രമാണ് വാജ്‌പെയ് അധികാരത്തിൽ എത്തിയത് എന്നുമാണ്. രാഷ്ട്രീയവും അവാര്‍ഡും തമ്മില്‍ ബന്ധമുണ്ട് എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ബ്രിട്ടാസിന്റെ വാക്കുകളെ കളിയാക്കികൊണ്ട് രംഗത്ത് വന്നവരുമുണ്ട്.
ഇതില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്. അയ്യോ, അതെന്താ അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്…’ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം കലർന്ന വാക്കുകൾ. അതേസമയം ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണെന്നും മറ്റുചിലർ വ്യക്തമാക്കുന്നു. ഏതായാലും ഈ വിഷയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചയിലാണ്.
മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവഗണിച്ചത് എന്ന് പറയരുത്. ആ വാദത്തിന് വിശ്വാസതയില്ല. പക്ഷെ മിത്രങ്ങള്‍ മനസിലാക്കേണ്ടത് അന്‍പതു വര്‍ഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാന്‍ മടികാട്ടുമ്ബോള്‍ കുറവ് അനുഭവപ്പെടുന്നത് അവാര്‍ഡിനാണ്. അംബേദ്കര്‍ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടന്‍ ഇത്തരം ബഹിഷ്‌ക്കരണം അര്‍ഹിക്കുന്നില്ല. ജല്‍പ്പനങ്ങളും.എന്നും എന്‍.പി ഉല്ലേഖ് പറയുന്നു..
Leave a Reply