‘എത്ര കോടിയുണ്ടായിട്ടും കാര്യമില്ല മമ്മൂട്ടി എന്നും പട്ടിണിയാണ്’ !! ബാബു സ്വാമി

പ്രായത്തെ തോല്പിയ്ക്കുന്ന സൗന്ദര്യമാണ് നമ്മുടെ സ്വന്തം ഇക്ക എല്ലാവരും സ്‌നേഹോതോടെ വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മൂട്ടിക്ക്. അദ്ദേഹം എന്നും മറ്റുള്ളവർക്ക് ഒരു മാതൃകയാണ്, അത് അഭിനയത്തിന്റെ കാര്യത്തിലായാലും  അത് വ്യക്തിപരമായ സ്വാഭാവത്തിന്റെ കാര്യത്തിലായാലും, പൊതുവെ ഒരു പരുഷ മനുഷ്യനായി തോന്നിക്കുമെങ്കിലും പൊതുവെ അദ്ദേഹം ശാന്ത സ്വഭാവവും മറ്റുള്ളവരോട് ഏറെ കരുതലും സ്നേഹവും ഉള്ള വ്യക്തിയാണെന്നു പലപ്പോഴും പല അഭിനേതാക്കളും തുറന്ന് പറഞ്ഞിരുന്നു, അദ്ദേഹത്തെ കുറിച്ച് പലരും പല തുറന്ന് പറച്ചിലുകളും നടത്തിയിട്ടുണ്ട്, ഇപ്പോൾ അത്തരത്തിൽ നമുക്ക് ഏവർക്കും വളരെ സുപരിചിതനായ നടൻ ബാബു സ്വാമി ചിലത് പറഞ്ഞിരിക്കുകയാണ്. പണ്ട് കാലം മുതൽ സിനിമയിൽ സജീവമായ അദ്ദേഹത്തിന് മമ്മൂട്ടിയെപോലെയുള്ള എല്ലാ പ്രമുഖ നടന്മാരുമായിട്ട് നല്ല അടുപ്പമുണ്ട്, അത്തരത്തിൽ ഇപ്പോൾ നടൻ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു….

മമ്മൂട്ടിയെ കുറിച്ച് കൂടാതെ  അദ്ദേഹം മോഹൻലാലിനെ കുറിച്ചും പലതും തുറന്ന് പറഞ്ഞിരുന്നു, മോഹൻലാൽ മദ്യപിക്കുന്ന ആളാണ്, ഇഷ്ടമുള്ള ഭക്ഷണവും കഴിക്കും, ശരീരം ശ്രദ്ധിക്കുമെങ്കിലും പട്ടിണിക്കിടാനുള്ള വ്യയമൊന്നും ഇല്ല, പക്ഷെ മമ്മൂട്ടി അങ്ങനെയല്ല അദ്ദേഹം മദ്യപിക്കാറില്ല, അത് മാത്രവുമല്ല കോടികൾ ഉണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം പുള്ളിക്കാരൻ എന്നും പട്ടിണിയാണ്, ആഹാര കറിയത്തിൽ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം, മനുഷ്യർ കഴിക്കുന്ന ഒന്നും അദ്ധേഹത്തിനു വേണ്ട, കട്ടന്‍ചായ, ക്യാരറ്റ് ജ്യൂസ്, കക്കരിക്ക, തക്കാളി, ഇതൊക്കെയാണ് തിന്നുക. അല്ലാതെ പാചകം ചെയ്ത് കഴിക്കുന്ന ഒന്നും അയാൾക്ക് വേണ്ട… ഇതൊക്കെയാണ് പ്രായം തോല്പിയ്ക്കുന്ന അദ്ദേഹത്ന്റെ സൗന്ദര്യത്തിന്റെ രഹസ്യം… പിന്നെ ദിവസവും ധാരാളം വെള്ളം കുടിക്കും…. കൂടാതെ കൃത്യമായ വ്യായാമവും..

ഒരിക്കൽ അദ്ദേഹം ഒരു ഷൂട്ടിംഗ് വേളയിൽ എന്നോട് ചോദിച്ചു സ്വാമി എന്താണ് രാവിലെ സാധാരണ കഴിക്കാറ് എന്ന് ഞാൻ പറഞ്ഞു, സാധാരണ മനുഷ്യർ കഴിക്കുന്ന ഇഡലി, ദോശ, പുട്ട് അല്ലെങ്കിൽ ഉപ്പുമാവ് എന്നൊക്കെ ഇതെല്ലം കേട്ട് എന്നോട് പറഞ്ഞു എന്തിനാണ് ഇതൊക്കെ വലിച്ച്‌ കയറ്റാന്‍ നില്‍ക്കുന്നത് അപ്പോൾ ഞാൻ ചോദിച്ചു വേറെ എന്താണ് രാവിലെ കഴിക്കേണ്ടതയെന്ന്, അപ്പോൾ അയാൾ പറയുവാ ഒരു ഗ്ലാസ് ഓട്സ് കുടിക്കാൻ അതാണ് ആറീജിയത്തിനു ഏറ്റവും നല്ലത്.. അതുമാത്രവുമല്ല ദിവസവും രണ്ടു ലിറ്റർ വെള്ളവും കുടിക്കണം സ്വാമിയ്ക്ക് കാണണോ എന്ന്  ചോദിച്ചിട്ട് അവിടെ വലിയൊരു കുപ്പിയിലിരുന്ന വെള്ളം ഒറ്റയടിക്ക് മമ്മൂട്ടി കുടിച്ച്‌ തീര്‍ത്തു. ഇങ്ങനെ കുടിച്ചാല്‍ രാവിലെ ശരീരത്തിന് എന്ത് ആശ്വാസമാണെന്ന് അറിയാമോ എന്നും അദ്ദേഹം പറഞ്ഞു.

എത്ര കോടി ഉണ്ടായിട്ട് എന്ത് കാര്യം അദ്ദേഹം എന്നും പട്ടിണിയാണ്, ഈ വെള്ളരിക്കയും ക്യാരറ്റും തിന്നാൽ വയറു നിറയുമോ പക്ഷെ ആരോഗ്യത്തിനു അതായിരിക്കും നല്ലത് എന്നാലും നമ്മൾ മനുഷ്യരല്ലേ എന്നും ബാബു സ്വാമി പറയുന്നു.. അതുമാത്രവുമല്ല ഒന്ന് അനങ്ങിയാൽ അനേരംതന്നെ വ്യായമം ചെയ്യും. ഏത് സിനിമയ്ക്കും ഓരോ എക്‌സസൈസ് ആണ്. രാക്ഷസരാജാവ് സിനിമയില്‍ ഞാനും മമ്മൂട്ടിയും തമ്മിലൊരു സീനുണ്ട്. അത് ജിമ്മില്‍ വെച്ചാണ് എടുത്തത്. ആ സമയത്തും അയാൾക്ക്  എക്‌സസൈസ് ആയിരുന്നു എപ്പോഴും…. എന്നും അദ്ദേഹം പറയുന്നു …

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *