
അതിനു ശേഷമാണ് ആസിഫിന് എന്നോട് ഇഷ്ടം തോന്നിയത് ! അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു ! എന്റെ മറുപടി ഇങ്ങനെ ആയിരുന്നു ! മംമ്ത പറയുന്നു !
മലയാളികൾ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരിയാണ്. മൈ ബോസ്, ടൂ കണ്‍ട്രീസും ഒക്കെ വീണ്ടും വീണ്ടും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ്. രണ്ടു തവണ ക്യാൻസർ വന്നപ്പോഴും ആത്മധൈര്യം കളയാതെ മംമ്ത പോരാടി. പക്ഷെ ഇപ്പോൾ ശരീരത്തിൽ 80 ശതമാനവും വെള്ളപ്പാണ്ട് എന്ന രോഗത്തിന് അടിമയായി എന്നും, ഇപ്പോൾ താൻ അതിനെതിരെ ഉള്ള പോരാട്ടത്തിലാണ് എന്നുമാണ് മംമ്ത പറയുന്നത്.
മംതയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. അതിൽ മംമ്തയുടെ നായകനായി എത്തുന്നത് ആസിഫ് അലിയാണ്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ കഥ തുടരുന്നു ആയിരുന്നു. ആ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം തനിക്ക് മംമ്തയോട് ഇഷ്ടം തോന്നിയെന്ന് ആസിഫ് അലി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി അതിനെ കുറിച്ചും ആസിഫിനെ കുറിച്ചും മംമ്ത പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മംമ്ത പറയുന്നത് ഇങ്ങനെ, സിനിമയിൽ നായികമാർക്ക് പ്രാധാന്യമുള്ള സിനിമകൾ കുറവാണ്. തുടക്കത്തിൽ മഞ്ജു ചേച്ചിക്ക് ലഭിച്ചിരുന്നു. എന്റെ കരിയറില്‍ അങ്ങനെ ആദ്യം കിട്ടിയത് ‘കഥ തുടരുന്നു’വിലെ വിദ്യാലക്ഷ്മിയായിരുന്നു. ‘അരികെ’യിലെ അനുരാധയും. ഈ കഥാപാത്രങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. കാരണം ആദ്യമായി പെര്‍ഫോമന്‍സില്‍ ചിന്തിച്ച് തുടങ്ങിയത് ഈ കഥാപാത്രത്തില്‍ നിന്നാണ്. സിനിമയിൽ നമുക്ക് പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് തരണം.

ഒരു സീനിൽ ഞാന്‍ എന്റെ റിയാക്ഷന് തീര്‍ക്കുന്നതിന് പൃഥിരാജിന്റെ ഷോട്ചിലേക്ക് കട്ട് ചെയ്താല്‍ എവിടെയാണ് നമ്മളുടെ മൊമന്റ്. അത്തരം നിമിഷങ്ങള്‍ നടിമാര്‍ക്ക് ലഭിക്കുന്നില്ല. ഞാനത് കണ്ടിട്ടുണ്ട്. എന്റെ രണ്ട് മൂന്ന് റിയാക്ഷനുകള്‍ കട്ട് ചെയ്തു. നായകന്മാരെ സിനിമകൾ നിർമ്മിക്കപ്പെടുന്നതാണ്, അവര്‍ക്ക് ഡയലോഗ് കൊടുക്കുന്നു, ലോ ആങ്കിള്‍ ഷോട്ട് കൊടുക്കുന്നു. അതുപോലെ നായികമാരെയും നിർമ്മിക്കപ്പെടണം.
ആസിഫ് എന്റെ അയൽക്കാരൻ കൂടിയാണ്. കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങള്‍ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം. അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു.
അതുപോലെ അന്ന് കണ്ട ആസിഫ് എന്ന നടനിൽ നിന്നും ഇന്നത്തെ ആസിഫിൽ ഞാൻ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട്. അവന്റെ കണ്ണിൽ ഒരു സ്പാർക്ക് ഉണ്ട്, ആസിഫ് കരയുമ്പോൾ നമ്മുടെ കണ്ണും നനയും എന്നും മംമ്ത പറയുന്നു.
Leave a Reply