
എന്നെ എല്ലാവരും വെറുത്തു, പക്ഷെ കൈവിടാതെ ചേർത്ത് നിർത്തി പുതുജീവിതം തന്നത് ദാ ഇവരാണ് ! വളരെ വിഷമകരമായിരുന്നു, മംമ്തയെ ചേർത്ത് നിർത്തി മലയാളികൾ !
നമുക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്, ചെയ്ത് സിനിമകളിൽ എല്ലാം തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞ ഒരു അഭിനേത്രികൂടിയാണ് മംമ്ത. ഇതിനോടകം തന്നെ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ഒരു അതിജീവതകൂടിയാണ് മംമ്ത. ഒരുപാട് പേർക്ക് ഒരു പ്രചോദനമാണ് അവർ. തന്റെ 24 മത്തെ വയസിൽ അർബുദം എന്ന മഹാമാരിയെ പൊരുതി തോൽപ്പിച്ച ആളുകൂടിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഉണ്ടായ ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. വെള്ളപ്പാണ്ട് എന്ന ഈ രോഗത്തെയും താൻ ചേര്‍ത്ത് നിർത്തിയിരിക്കുകയാണ് എന്നാണ് മംമ്ത പറയുന്നത്.
കടന്ന് വന്ന വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ല എന്നും അവർ പറയുന്നു, മംമ്തയുടെ ആ വാക്കുകൾ ഇങ്ങനെ, ഈ അസുഖം കൂടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാൻ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ദ്ര്യത്തോടെ ജീവിച്ചു. സത്യത്തിൽ ഞാൻ ഈ വെള്ളപ്പാണ്ടിനെ കുറിച്ച് ആരോടും പറയാൻ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്.

ഈ കഴിഞ്ഞ് പോയ മൂന്ന് മാസങ്ങൾ എനിക്ക് അത്ര നല്ലതായിരുന്നില്ല. എല്ലാദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് മുഖത്ത് വെള്ള പാടുകള്‍ കാണുന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. എല്ലാ ദിവസവും ഞാൻ കരയുകയായിരുന്നു. ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങുകയും ചെയ്തു.
രണ്ടാമതും ക്യാൻസർ വന്നപ്പോഴും, വേദന സഹിക്കാൻ കഴിയാതെ വന്നപ്പോഴും ഞാൻ ചിന്തിച്ചിരുന്നു, പാവം അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാതെ ഇതെല്ലം മതിയാക്കി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയാലോ എന്ന്.. പക്ഷെ ചിറകുകൾ വിരിച്ച് എന്നെ അതിൽ ചേർത്ത് നിർത്തി തിരികെ കൊണ്ടുവന്നത്, അവരാണ്, അവരുടെ പ്രാർത്ഥനയാണ്, കരുതലാണ്, സ്നേഹമാണ്… ഒൻപത് മാസങ്ങൾക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാൻ അവരോട് പറഞ്ഞത്. അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ല. വളരെ പ്രയാസമേറിയ അവസ്ഥയായിരുന്നു അവരുടേത്… ക്യാൻസർ വന്ന് തല മൊട്ട അടിച്ചപ്പോൾ, എന്നെ കാണാൻ കൊള്ളില്ല, എന്ന് പറഞ്ഞ് എല്ലാവരും വെറുത്തു, അപ്പോഴും എന്നെ ചേർത്ത് നിർത്തിയത് ഇവരാണ് എന്നും മംമ്ത പറയുന്നു… മലയാളികൾ എല്ലാം മംമ്തയെ ആശ്വസിപ്പിക്കുന്ന കമന്റുകളാണ് നൽകുന്നത്.
Leave a Reply