
ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും എന്നോട് ചെയ്തത് കടുത്ത അനീതി ആയിരുന്നു ! മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത് ! മംമ്ത പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു അഭിനേത്രിയാണ് മംമ്ത മോഹൻദാസ്, ഇന്ന് തെന്നിന്ത്യ ഒട്ടാകെ പ്രശസ്തയായ മംമ്ത തന്റെ ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ്. അർബുദം എന്ന വ്യാധി പിടിപെട്ട മംമ്ത അതിനെ വളരെ ശക്തമായി പോരാടി വിജയിച്ച ആളുകൂടിയാണ്. ഒരു നടി എന്നതിലുപരി അവർ വളരെ മികച്ചൊരു ഗായികകൂടിയാണ്. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങളും മംമ്ത ആലപിച്ചിരുന്നു.
അർബുദം എന്ന മഹാവ്യാധിയെ തന്റെ 24 മത്തെ വയസിൽ നേരിട്ട് തോൽപ്പിച്ച ആളുകൂടിയാണ് മംമ്ത. എന്നാൽ ഇപ്പോഴിതാ അതിന്റെ ചികിത്സക്കിടയിൽ തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് മംമ്ത. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ ഓപ്പറഷന് തിയറ്ററിലെത്തിച്ചു. അവിടെ ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്സും ഉണ്ടായിരുന്നു. അവർക്ക് എന്റെ തു ട ഭാഗത്തെ വ സ്ത്രം മാ ത്രം മാ റ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ പൂര്‍ണ ന ഗ് ന യാ ക്കിയാണ് ഓപ്പറേഷൻ തിയറ്ററിൽ കിടത്തിയത്.

എന്നാൽ എന്റെ ഉൾമനസിൽ അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. അവരുടെയാ പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. മംമ്ത ഓര്‍ക്കുന്നു. പക്ഷേ, അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത് എന്നും മംമ്ത പറയുന്നു.
ക്യാൻസർ എന്ന വ്യാധിയെ തോൽപ്പിച്ചു എങ്കിലും ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി അവർ വെള്ളപ്പാണ്ട് എന്ന വ്യാധിക്ക് എതിരെയുള്ള ചികിത്സയിലാണ്. തന്റെ ശരീരത്തിൽ 80 ശതമാനവും വെള്ളപ്പാണ്ട് ആണെന്നും മേക്കപ്പ് ഇടാതെ പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥ ആണെന്നും മംമ്ത അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply