
ഞാൻ ഉണ്ടെങ്കിൽ ആ നടി അഭിനയിക്കാൻ വരില്ലെന്ന് പറഞ്ഞു ! രജനികാന്ത് ചിത്രത്തില്‍ നിന്നും മോശം അനുഭവം ! തുറന്നു പറഞ്ഞ് മംമ്ത !
മലയാളികളുടെ ഇഷ്ട നടിയാണ് മംമ്ത മോഹൻദാസ്. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന മംമ്ത വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു, ഇപ്പോഴും അത് തന്നെ തുടരുന്നു. അസുഖങ്ങൾ ഓരോന്നായി മംമ്തയെ പിന്തുടരുന്നു. രണ്ടു തവണ ക്യാൻസർ വന്നപ്പോഴും ആത്മധൈര്യം കളയാതെ മംമ്ത പോരാടി. പക്ഷെ ഇപ്പോൾ ശരീരത്തിൽ 80 ശതമാനവും വെള്ളപ്പാണ്ട് എന്ന രോഗത്തിന് അടിമയായി എന്നും, ഇപ്പോൾ താൻ അതിനെതിരെ ഉള്ള പോരാട്ടത്തിലാണ് എന്നുമാണ് മംമ്ത പറയുന്നത്.
ഇപ്പോഴിതാ സിനിമ രംഗത്ത് തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് മംമ്ത. രജനികാന്ത് സിനിമയില്‍ ആയിരുന്നു ആ സംഭവം. 2007ല്‍ നടന്ന സംഭവമാണ് മംമ്ത തുറന്നു പറഞ്ഞത്. രജിനി സാറിന്റെ കൂടെ ഒരു ഗാന രംഗത്തില്‍ ആയിരുന്നു വിളിച്ചത്. സിനിമയ്ക്കുള്ളില്‍ ഒരു സിനിമ നടക്കുകയാണ്. സംവിധായികയായ താന്‍ സിനിമയിലെ പാട്ടില്‍ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാന്‍സ് ചെയ്യുന്നതാണ് രംഗം. മലയാള സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്.

അങ്ങനെ അവിടെ ചെന്ന ദിവസം തന്നെ അറ ദിവസത്തോളം എന്നെ അവിടെ വെയ്റ്റ് ചെയ്യിപ്പിച്ചു. ശേഷം അഞ്ച് ദിവസത്തിനുള്ളിലാണ് ആ ഗാനരംഗം ഷൂട്ട് ചെയ്തത്. പക്ഷെ ഗാനം വന്നപ്പോള്‍ അതിൽ ഞാനില്ല. ആ സിനിമയിലെ ലീഡ് ഹീറോയിന് മറ്റൊരു നടിയെ വച്ച് ഗാനം ചെയ്താല്‍ അവർ വരില്ലെന്ന് പറഞ്ഞുവെന്ന് പിന്നീട് താന്‍ അറിഞ്ഞു. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം അറിയാമായിരുന്നു. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ പോയത്. ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ തന്നെ ആ ഫ്രെയ്മില് ഒന്നും ഞാനില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തന്റെ പിറകില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. തന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതില്‍ കാണുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം രജിനി സാറുടെ ഓഫീസില്‍ നിന്നും കോള്‍ വന്നു. സിനിമയുടെ ഭാഗമായതില്‍ രജനി സര് നന്ദി പറഞ്ഞു എന്നാണ് മംമ്ത പറയുന്നത്.
സിനിമയുടെ പേര് പോലും മംമ്ത പറഞ്ഞില്ല എങ്കിലും അത് 2008ല്‍ റിലീസ് ചെയ്ത ‘കുസേലന്’ എന്ന സിനിമയെ കുറിച്ചാണ് പേര് വെളിപ്പെടുത്താതെ മംമ്ത പറഞ്ഞത്. രജിനികാന്ത്, പശുപതി, മീന, നയന്‍താര എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. നമ്മുടെ മലയാള സിനിമയായ കഥ പറയുമ്പോൾ എന്ന സിനിമയുടെ തമിഴ് പതിപ്പായിരുന്നു ഈ സിനിമ. മംമ്ത ഈ പറഞ്ഞ ഗാനരംഗത്തില്‍ നയന്‍താരയെ കാണാം. മംമ്തയുടെ ചെറിയൊരു ഷോട്ടും ഗാനരംഗത്തിലുണ്ട്. അപ്പോൾ മംമ്തയെ ഒഴിവാക്കിയത് നയൻതാര തന്നെയാണ് എന്ന നിഗമനത്തിലാണ് ആരാധകർ.
Leave a Reply