
അതുപോലത്തെ ഒരു നടൻ മലയാളത്തിൽ ഇതുവരെ ജനിച്ചിട്ടില്ല, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ! എല്ലാം കൈവിട്ട് പോകുക ആയിരുന്നു ! മ,ദ്യത്തിന് അടിമപ്പെട്ട് ജീവിതം തകർത്ത നടന്മാർ ! മാമുക്കോയ പറയുന്നു !
മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമയിൽ കലാരംഗത്ത് പ്രത്യേകിച്ചും സിനിമ മേഖലയിൽ, അഭിനയം എന്നത് കൂടാതെ പച്ചയായ ജീവിതം കാഴ്ചവെച്ച അനേകം അതുല്യ പ്രതിഭകൾ ഉണ്ടായിരുന്നു എന്നത് വളരെ അഭിമാനകരമായ ഒന്നാണ്, നടൻ കൊട്ടാരക്കര ശ്രീധരൻ നായർ, തിലകൻ, മുരളി അങ്ങനെ ഒരുപാട് ഒരുപാട് പേര്…. ഇവരിൽ കൂടുതലും പേരും പ്രതിഫലം അല്ലങ്കിൽ വരുമാനം മാർഗ്ഗമായി ഒരിക്കലും സിനിമയെ കണ്ടിരുന്നില്ല എന്നതാണ്. നല്ല സിനിമകൾ ഉണ്ടാകണം, മികച്ച കഥാപാത്രങ്ങൾ ചെയ്യണം എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇവരുടെ കുടുംബങ്ങൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരുന്നത്.
ഇപ്പോഴതാ മ,ദ്യത്തിന് അടിമപ്പെട്ട് കലാജീവിതവും, ആയുസും ആരോഗ്യവും കളഞ്ഞുകുളിച്ച നടന്മാരെ കുറിച്ച് നടൻ മാമുക്കോയ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അതിൽ ആദ്യം പറയേണ്ടത് നടൻ തിലകൻ ചേട്ടനെ കുറിച്ചാണ്.. ഒരു തവണ സെറ്റിലിരുന്ന് അടിച്ചിട്ട് ഞാൻ ഷൂട്ടിന് വരില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. ഒടുവിൽ സത്യൻ നേരിട്ട് വന്നു. ചേട്ടാ ഇതിലും ഭേദം എന്നെ ഒരു ക,ത്തി,യെടുത്ത് കു,ത്തി,ക്കൊ,ല്ലു,ക ആയിരുന്നു എന്നുവരെ പറഞ്ഞു. ശരി ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യ് എന്ന് പറഞ്ഞ് സത്യൻ പോയി. ആ പോയ പോക്കിൽ സത്യൻ സ്ക്രിപ്റ്റ് എടുത്തു. ഇനിയെത്ര സീൻ തിലകനുണ്ടെന്ന് ചോദിച്ചു.

എന്നിട്ട് അസിസ്റ്റന്റിനോട് സത്യൻ പറഞ്ഞു തിലകൻ ചേട്ടന്റെ വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത നിർബന്ധമായിട്ടുള്ള സീനുകൾ എടുത്തിട്ട് ബാക്കി എല്ലാം ഒഴിവാക്കിയേക്ക് എന്ന്. ശേഷം ലോഹിതാദാസിനെയും വിളിച്ചു. സീനുകളിൽ മാറ്റം വരുത്താൻ പറഞ്ഞു. അങ്ങനെ ഒഴിവാക്കാൻ പറ്റാത്തത് മാത്രം അയാളെ സഹിച്ച് കൊണ്ടെടുത്ത് ഷൂട്ട് ചെയ്ത് ആ സിനിമ തീർത്തു. അതിന് ശേഷം തിലകൻ ചേട്ടൻ മരിക്കുന്നത് വരെ സത്യന്റെ പടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. തിലകൻ ചേട്ടൻ വലിയ നടൻ തന്നെയാണ്.
അതിൽ ഒരു സംശയവും ഇല്ല. പക്ഷെ ചിലപ്പോൾ ചില പാളിച്ചകളൊക്കെ സ്വന്തം ജീവിതത്തിൽ ആർക്കും പറ്റും. വ്യക്തിപരമായിട്ട് ഞാനുമായി ഭയങ്കര ബന്ധം ആയിരുന്നു. എന്റെ വീട്ടിൽ മകളുടെ കല്യാണത്തിന് വന്നിട്ട് രണ്ട് ദിവസം താമസിച്ച ആളാണ്. അദ്ദേഹം അസുഖം ആയിക്കിടന്നപ്പോൾ ഞാൻ പോയി. രണ്ട് ദിവസം അവിടെ തന്നെ ഉണ്ടായിരുന്നു എന്നും മാമുക്കോയ പറയുന്നു.
ശേഷം നടൻ മുരളി, അദ്ദേഹം അവസാന ഘട്ടത്തിൽ ഒക്കെ രാവും പകലും നിർത്താതെയുള്ള മ,ദ്യപാനമായിരുന്നു, മ,രി,ക്കുന്നത് വരെ. എന്താണ് കാരണമെന്ന് ആർക്കും അറിയില്ല. എന്തോ മാനസികമായിട്ട് ചില പ്രയാസങ്ങൾ ഉണ്ടായിക്കാണും. ചിലരിതിന് അടിമപ്പെട്ട് നിർത്താൻ പറ്റാതെ പോയിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാനായ നടൻ ആയിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. അതുപോലത്തെ ഒരു നടൻ മലയാളത്തിൽ ഇതുവരെ ജനിച്ചിട്ടില്ല. അദ്ദേഹം മ,ദ്യം കൊണ്ട് നശിച്ച് പോയതാണ്, പലരും അദ്ദേഹത്തെ മദ്യം കൊടുത്ത് ഒതുക്കിയിട്ടുണ്ട് എന്നും മാമുക്കോയ പറയുന്നു…..
Leave a Reply