
‘അത്ഭുതപ്പെടുത്തിയ പ്രതിഭ’ ! ഇത് ഞാന്‍ പൊളിക്കും എന്ന അദ്ദേഹത്തിന്‍റെ ആ ഉറച്ച ആത്മവിശ്വാസം ! മാമുക്കോയയെ കുറിച്ച് പൃഥ്വി പറയുന്നു !!!
മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് നടൻ മാമുക്കോയ. ഹാസ്യ വേഷങ്ങൾ വളരെ അനായാസം കൈകര്യം ചെയ്യന്ന മാമുക്കോയ ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ്. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ സംസാര ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. തനറെ ചെറുപ്പ കാലം മുതൽ നാടക മേഖകളിൽ സജീവമായിരുന്ന അദ്ദേഹം വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുതിൽ വളരെ മുന്നിലാണ്.
കോമഡി പോലെ തനിക്ക് മറ്റു വേഷങ്ങളും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. തനറെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംപ്രക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയിരുന്നു. സ്കുളിൽ പഠിക്കുമ്പോൾ നാടക വേദികളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഈ ജോലിയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
‘അന്യരുടെ ഭൂമി’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ശേഷവും അദ്ദേഹം പല പ്രമുഖരുടെ കൂടെ പല ഹിറ്റ് നാടകങ്ങളുടെയും ഭാഗമായിരുന്നു, ഭാര്യ സുഹറ, നാല് മക്കൾ, മൂന്ന് പെൺമക്കളും ഒരു മകനും. ഇപ്പോൾ ഏറ്റവും പുതിയതായി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത് പൃഥ്വിരാജ് ചിത്രം കുരുതി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. അതിൽ ഒരു പ്രധാന വേഷത്തിൽ മാമുക്കോയയും എത്തുന്നുണ്ട്. ഇപ്പോൾ പൃഥ്വിരാജ് മാമുകോയയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ..

എനിക്ക് വളരെ അഭിമാനം തോന്നുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഹാരിസിനോട് പറഞ്ഞിരുന്നു . എനിക്കൊരു പേടി മാമുക്കോയ സാറിനെ കാര്യത്തിലാണ്. കാരണം നമ്മൾ ഇത്രയും ഫാസ്റ്റ് പേസില്‍ ഷൂട്ട് ചെയ്യുമ്ബോള്‍ അത് അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നോർത്താണ്. പക്ഷേ ഞാന്‍ ഞെട്ടിപ്പോയത്, ഹീ ഈസ് സോ ഷാര്‍പ്പ്. അദ്ദേഹത്തിന്‍റെ പ്രായം എന്താണെന്ന് എനിക്കറിയില്ല, എന്തായാലും 75നു മുകളില്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രായത്തിലും അദ്ദേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ, ആക്ഷന്റെ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അതുമാത്രമല്ല എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ടെന്നോ അല്ലെങ്കിൽ ഞാൻ നേരത്തെ പോയ്ക്കൊട്ടെ എന്നോ ചോദിച്ചതും എനിക്കോര്‍മ്മയില്ല. ക്ലൈമാക്സിലൊക്കെ ഞങ്ങൾ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. ശെരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ദേഹം.
എനിക്ക് അദ്ദേഹത്തില്‍ കാണാന്‍ പറ്റിയത് സിനിമയോട് നല്ലൊരു കഥാപാത്രത്തോടുള്ള ആ പാഷനാണ് . ഈ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടുന്നത്, ഇത് ഞാന്‍ പൊളിക്കും എന്ന അദ്ദേഹത്തിന്‍റെ ആ ആവേശം അത് ചെയ്യാനുള്ള ആ എക്സൈറ്റ്മെന്‍റ് ആണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. എന്നിട്ടും കുട്ടികളെ പോലെയുള്ള ആ എക്സൈറ്റ്മെന്റ് കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഒരുപാട് ഇഷ്ടം തോന്നി. സൂപ്പര്‍ പെര്‍ഫോമന്‍സ് ആണ് ചിത്രത്തില്‍, കാഴ്ച വെച്ചത് എന്നുമാണ് പൃഥ്വി പറയുയുന്നു. മികച്ച അഭിപ്രയമാണ് ഇപ്പോൾ കുരുതി എന്ന ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
Leave a Reply