
ഈ യാത്ര കടുപ്പമാണെന്ന് അറിയാം, പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ് ! കാൻസർ പോരാട്ടദിനങ്ങളോർത്ത് മനീഷ !
ബോളുവുഡിലും അതുപോലെ തെന്നിത്യൻ സിനിമകളിലും ഒരു കാലത്ത് നിറഞ്ഞു നിന്ന നായികയായിരുന്നു മനീഷ കൊയ്‌രാള. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക കൂടിയായ കൊയ്‌രാള യു.എൻ.എഫ്.പി.എ യുടെ പ്രതിനിധി കൂടിയാണ്, ഒരു അഭിനേത്രി എന്നതിലുപരി അവർ . ഭരതനാട്യം, മണിപ്പൂരി എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദ്ധയാണ്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു പ്രമുഖ കുടുംബത്തിൽ ജനിച്ച മനീഷ 1991-ൽ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്, തമിഴിൽ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന മനീഷ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.
മുതൽവൻ, ബോംബെ എന്നീ തമിഴ് ചിത്രങ്ങളും അതിലെ ഗാനങ്ങളും ഇന്നും ഹിറ്റാണ്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ആളുകൂടിയാണ് മനീഷ. 2012 ൽ നടിയ്ക്ക് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തിയ്ക്ക് ശേഷം തന്റ അതിജീവന കഥ നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മനീഷയുടെ കുറിപ്പാണ്. ആശുപത്രിവാസത്തെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ.
ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് മനീഷ ജീവിതത്തിലേക്ക് തിരികെ വന്നത്. കാൻസർ ചികിത്സയുടെ വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോകുന്ന എല്ലാവർക്കും വിജയവും സ്നേഹവും നേരുന്നു. വളരെ ദുഷ്കരമാണ് ഈ യാത്ര എന്ന് എനിക്കറിയാം. അതു രോഗത്തെക്കാൾ കഠിനമാണ്. കാൻസർ എന്ന മഹാമാരിയ്ക്ക് മുന്നിൽ കീഴടങ്ങിയവർക്കു എന്റെ ആദരാഞ്ജലികൾ അർപ്പിക്കാനും, പോരാടി കാൻസറിനെ കീഴടക്കിയവരോടൊപ്പം ആഘോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ചികിത്സാകാലയളവിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് മനീഷ പറയുന്നു..

കാൻസർ നാളുകളിൽ താൻ അതിജീവിച്ച കനൽ വഴികൾ മനീഷ ഒരു പുസ്തകമായി എഴുതിയിരുന്നു. ആ പുസ്തകത്തിന്റെ പേര് ‘ഹീൽഡ് ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ എന്നാണ്. ശാപമല്ല മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ സമ്മാനം എന്ന നിലയിലാണ് അർബുദത്തെ പുസ്തകത്തിലൂടെ വായനക്കാരുടെ മുന്നിൽ നടി അവതരിപ്പിച്ചത്. കൂടാതെ ജീവിതം ജീവിതം നൽകിയ രണ്ടാം അവസരത്തിനു ഈഷ്വരനോട് നന്ദി പറയാനും മനീഷ മറന്നില്ല.
കാൻസർ പോരാളികളായ ഞങ്ങൾ ആ രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം പ്രചരിപ്പിക്കേണ്ടവർ ആണ്. പ്രതീക്ഷകൾ നിറയുന്ന കഥകൾ പറയണം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്നും മനീഷ പറയുന്നു. ഈ പോരാട്ടത്തിന് ഒടുവിൽ അവർ തന്റെ ജീവിതം തിരിച്ചുപിടിച്ച് അഞ്ച് വർഷത്തിന് ശേഷം ‘പ്രിയ മായ’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്കും അവർ തിരിച്ചുവന്നു. നെറ്റ്ഫ്ലിക്സ് പരമ്പര ലസ്റ്റ് സ്റ്റോറീസ്, രാജ്കുമാർ ഹിരാനിയുടെ സഞ്ജു, മാസ്ക എന്നീ ചിത്രങ്ങളുടെയും ഭാഗമായി.
Leave a Reply