ഒരു നാൽപ്പത് നാൽപ്പത്തിയഞ്ച് വയസ്സ് ആയിക്കഴിഞ്ഞാൽ ഞാൻ എങ്ങും പോകില്ല നിന്റെ അടുത്തുതന്നെ ഉണ്ടാകും ! അറംപറ്റിയ ആ വാക്കുകൾ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാവാണ് കലാഭവൻ മണി. ഗായകൻ, നടൻ, മിമിക്രി കലാകാരൻ എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവായിരുന്നു. നാടന്പാട്ടുകളുടെ ഉസ്താത് ആയിരുന്നു മണിചേട്ടൻ. വന്ന വഴി മറക്കാത്ത പച്ചയായ കലാകാരൻ. സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു മണിയുടെ വിവാഹം നടക്കുന്നത്. തന്റേത് ഒരു സന്തുഷ്ടകുടുംബം എന്ന് പലകുറി പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഒരു പാവം പെണ്ണാണ് നിമ്മി എന്ന് പലവട്ടം പല അഭിമുഖങ്ങളിൽ അദ്ദേഹം ആവർത്തിച്ചു.

വെളുത്ത നിറമുള്ള ഒരു നാട്ടിൻപുറത്തുകാരി പെണ്ണ് വേണം തനിക്ക് എന്നായിരുന്നു മണിയുടെ ഏറ്റവും വലിയ ആഗ്രാഹം, സിനിമയിൽ നിന്നെങ്ങും പെണ്ണ് വേണ്ട എന്ന് നേരത്തെ തന്നെ തീരുമിച്ചിരുന്നുവെന്നും അങ്ങനെയാണ് നിമ്മിയുടെ ആലോചനയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. എനിക്ക് എന്റെ ഭാര്യയും മകളും വന്ന ശേഷമാണ് ജീവിതം സുന്ദരമായത്, ഞാൻ എന്തെങ്കിലും ആയതെന്നും മണി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരുപാട് നേരം കുടുംബത്തിന് ഒപ്പം ചിലവഴിക്കാൻ ആകുന്നില്ല. നിമ്മിയുടെ ഭക്ഷണം ആവുവോളം കഴിക്കാൻ ആകുന്നില്ലെന്ന പരാതിയും ഒരിക്കൽ കലാഭവൻ മണി പറഞ്ഞു.

എനിക്ക് ഒരു ഒരു നാൽപ്പത് നാൽപ്പത്തിയഞ്ച് വയസ്സ് ആയിക്കഴിഞ്ഞാൽ, പിന്നെ ഞാൻ നിങ്ങളെ വിട്ട് എങ്ങും പോകില്ല, നിന്റെ അടുത്തുതന്നെ ഉണ്ടാകും എന്ന് നിമ്മിയോട്‌ എപ്പോഴും കലാഭവൻ മണി പറയാറുണ്ടായിരുന്നു. ആ ഒരു ഉറപ്പിന്റെ പുറത്താണ് നമ്മൾ ഇങ്ങനെ സന്തുഷ്ടകരമായി പോകുന്നത് എന്നും പായും പുലി റിലീസ് സമയത്താണ് മണി തുറന്നു പറയുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ വാക്കുകൾ അറം പറ്റിയതുപോലെ ആയിരുന്നു. കൃത്യം നൽപാപത്തിയഞ്ചാമത്തെ വയസ്സിൽ അദ്ദേഹം വിടവാങ്ങി. നിമ്മിയെ വിട്ടുപോകാതെ അവരുടെ ഒപ്പം തന്നെ കൂടി. പക്ഷെ ജീവനോടെ തങ്ങളുടെ ഒപ്പം അദ്ദേഹം ഇല്ലെന്ന വേദന ജീവിതാവസാനം വരെ ആ അമ്മയും മകളും അനുഭവിക്കണം എന്ന് മാത്രം.

അച്ഛന്റെ ആഗ്രഹം പോലെ മകൾ അധികം വൈകാതെ ഡോക്ടറാകും. ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ലെന്നും പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയത് അതുകൊണ്ടാണ് മീനാക്ഷി ഡോക്ടറായി ഇറങ്ങിയ സമയത്ത് ശ്രീലക്ഷ്മിയുടെ പഠനം കഴിയാതെ ഇരുന്നതും. പാവങ്ങളെ സഹായിക്കുന്ന ഒരു ആശുപത്രി നാട്ടിൽ ഇടണമെന്നും തന്റെ മകൾ അവർക്ക് നല്ലൊരു ഡോക്ടറായി ഉണ്ടാകണമെന്നും മണിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *