
അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല, അതുകൊണ്ട് തന്നെ ഞാൻ അതിനെ ഒന്നും ഭയപെടുന്നതുമില്ല ! പക്ഷെ മഞ്ജു ചേച്ചിയുടെ അവസ്ഥ അതല്ല ! അനുശ്രീ പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്‌ഥാനം നേടിയെടുത്ത ആളാണ് നടി അനുശ്രീ. ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ അനുശ്രീ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ അനുശ്രീ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ തുറന്ന് സംസാരിച്ചത്. ഞാൻ ഒരു നടി ആയെന്ന് കരുതി നാടിനെയും നാട്ടുകാരെയും അതിനുമുമ്പ് വരെ ഞാൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്തിരുന്ന പല കാര്യങ്ങളെയും എനിക്ക് മറക്കാൻ കഴിയുമോ..
ഇല്ല എന്നതിന്റെ തെളിവാണ് ഞാൻ എന്റെ നാട്ടിലെ അമ്പലത്തിൽ ഭാരതാംബ ആയി നിന്നത്. പക്ഷെ അതിപ്പോൾ മറ്റു പലരും എന്നെ വിമർശിക്കാൻ ഒരായുധമാക്കി മാറ്റുന്നു. ഭാരതാംബ ആയാൽ അപ്പോൾ പിടിച്ചു സംഘി ആക്കും. എനിക്ക് ശരിക്കും രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല. ഇപ്പോൾ മന്ത്രിമാരെ കുറിച്ച് ചോദിച്ചാൽ പോലും എനിക്ക് ഒന്നും അറിയില്ല. ഗണേശേട്ടനെ എനിക്ക് അറിയാം. ഷാഫി പറമ്പിൽ എംഎൽഎ യെ ഇഷ്ടമാണ്. അങ്ങനെ ചില പേരുകൾ അറിയാം എന്നല്ലാതെ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും അനുശ്രീ പറയുന്നു.

അതുപോലെ തന്നെ ഇപ്പോൾ എന്റെ ഒരു സിനിമ പരാജയപ്പെട്ടാൽ ഞാൻ അതിനെ വീണ്ടും അത്ര ഓവർത്തിങ്ക് ചെയ്തു ഇരിക്കാറൊന്നുമില്ല. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. സിനിമ ചെയ്തു പേയ്‌മെന്റ് വാങ്ങി നമ്മൾ തിരിച്ചു പോരും. അതിന്റെ പരാജയത്തിന്റെ ബാക്കിയെലാം അനുഭവിക്കുന്നത് അതിന്റെ നിർമാതാവ് ആയിരിക്കും. പക്ഷേ മഞ്ജു ചേച്ചിക്കൊക്കെ നല്ല ടെൻഷൻ കാണുമായിരിക്കും. എന്റെ ഒക്കെ ലെവലിൽ ഉള്ള മിക്ക നടിമാർക്ക് ആ പരാജയമൊന്നും ബാധിക്കില്ല.
പക്ഷെ മഞ്ജു ചേച്ചിയെ പോലെ ഉള്ളവർക്ക് അങ്ങനെയല്ല. കാരണം മഞ്ജുചേച്ചിയെ വിശ്വസിച്ചാണ് ചേച്ചിയുടെ പടം കാണാൻ ആളുകൾ വരുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയുള്ള സിനിമകളുടെ പരാജയം മഞ്ജു ചേച്ചിയെ ബാധിക്കുമെന്നും അനുശ്രീ പറയുന്നു. അതുപോലെ തന്നെയാണ് നായകന്മാർക്കും. അവരെ അത് ബാധിക്കാൻ സാധ്യത ഉണ്ട്. അതുപോലെ നായികമാർക്ക് നായകന്മാരെ അപേക്ഷിച്ച് പ്രതിഫലം കുറയുന്നത് ബിസ്നെസ്സ് നടക്കുന്നത് നടന്മാരുടെ പേരിലാണ് അതുകൊണ്ടാണ് എന്നും അനുശ്രീ പറയുന്നു.
Leave a Reply