
നല്ല ബോറാണെങ്കിലും നിങ്ങളുടെ എനർജി ലെവൽ അതൊന്ന് വേറെ തന്നെ ! മഞ്ജുവിന് ആശംസകളുമായി ആരാധകർ !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയെടുത്ത മഞ്ജു വാര്യർ ഇന്ന് ലോകമെങ്ങും ആരാധകരുള്ള താരമാണ്. നടിയുടെ ഓരോ വിശേഷങ്ങളും ഇന്ന് വളരെ വേഗം ജന ശ്രദ്ധ നേടുന്ന ഒന്നാണ്. സിനിമയിൽ നിന്നും വിട്ടുനിന്ന ഒരു നായിക തിരിച്ചുവരവിന് ഇത്രയും ജനപ്രീതി നേടുന്നത് ഇതാദ്യമാണ്. വിവാഹത്തിന് മുമ്പ് മഞ്ജു ചെയ്ത സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ കഥാപാത്രങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ മായാതെ നിൽക്കും. പക്ഷെ രണ്ടാം വരവിൻ മഞ്ജു ചെയ്തിരുന്ന ചിത്രങ്ങളിൽ വളരെ കുറച്ച് മാത്രമാണ് വിജയം കണ്ടിരുന്നത്.കൂടാതെ അടുത്തിടെ അടുപ്പിച്ചിറങ്ങയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാജയമായിരുന്നു. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം വലിയ വിമർശനമാണ് മഞ്ജുവിന് നേടിക്കൊടുത്തത്.
മഞ്ജുവിന്റെ ഏറ്റവും പുതിയ ഇന്തോ-അറബിക് ചിത്രമായ ‘ആയിഷ’ തുടക്കം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം ആയിഷയിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാകും ഇതെന്ന അവകാശവാദവും അണിയറ പ്രവർത്തകകർക്ക് ഉണ്ട്..

പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ പോസ്റ്ററും നിമിഷങ്ങൾ കൊണ്ട് വൈറലായി മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. ‘കണ്ണില് കണ്ണില്’ എന്ന് തുടങ്ങിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് മഞ്ജു വിസ്മയം തീർത്ത ഗാനം പ്രേക്ഷകർക്ക് ഇടയിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ആ ഗാനരംഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് എന്നത്. ആ ഒരു കാരണം കൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു അത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. നാൽപത്തിനാലാം വയസിലും മഞ്ജുവിന്റെ എനർജി സമ്മതിച്ചേ മതിയാകൂ, പക്ഷെ ഡാൻസിലും കൊറിയോഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനർജിയും മെയ് വഴക്കവും അഭിനന്ദനം അർഹിക്കുന്നു, വെറുപ്പിക്കലാണ് തുടങ്ങി നിരവധി കമന്റുകളാണ് ഇതിന് ഇപ്പോൾ ലഭിക്കുന്നത്. അതേസമയം വീഡിയോ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം തുടരുന്നു എന്ന് അറിയിച്ചുകൊണ്ട് ആരാധകർക്ക് മഞ്ജുവും രംഗത്ത് വന്നിരുന്നു.
Leave a Reply