ഏറ്റവും കരുതയായ സ്ത്രീ, ഭാവനയുടെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പങ്കുവെച്ച് മഞ്ജു വാര്യർ ! ആശംസകൾ അറിയിച്ച് താരങ്ങൾ !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരങ്ങളിൽ ഒന്നാണ് ഭാവന. ഇന്ന് അവർ സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു. പക്ഷെ വളരെ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ സംഭവിച്ചത് വളരെ വലിയൊരു ദുരന്തമായിരുന്നു. എന്നാൽ അതിലൊന്നും തളർന്ന് പോകാതെ വളരെ കരുത്തയായി അതിജീവിച്ച ആളുകൂടിയാണ് ഭാവന. അവർ ഇന്ന് ഒരുപാട് പേർക്ക് മാതൃകകൂടിയാണ്. ഇപ്പോഴിതാ അഞ്ചു വർഷത്തിന് ശേഷം അവർ വീണ്ടും മലയാള സിനിമ  രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ മുന്നോടിയായി മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ജൂൺ ആറ് ഇന്ന് ഭാവനയുടെ ജന്മദിനമാണ്, സമൂഹ മാധ്യമങ്ങൾ മുഴുവൻ, ഭാവനക്ക് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. ആ കൂട്ടത്തിൽ മഞ്ജു വാര്യരുടെ ആശംസയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ ഫീലിങ്ങ്‌സ് യഥാര്‍ത്ഥമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം,’ മഞ്ജു കുറിച്ചു. കൂടാതെ രമ്യ നമ്പീശന്‍, സയനോര, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ, ശിൽപ ബാല   തുടങ്ങിയവരെല്ലാം ഭാവനക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കൂടുതല്‍ ഫൈറ്റിന്, കൂടുതല്‍ രസകരമാക്കാന്‍, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകള്‍’, എന്നാണ് രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി എത്തുന്നത്.

കൂടാതെ ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാം പരസ്പരം തുറന്ന് പറയുന്നവരാണ് ഞങ്ങൾ. നവീൻ ആനിന്റെ ശക്തി, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ട്. എന്റെ വീട്ടിൽ എന്നെക്കാളും അമ്മയ്ക്കും ചേട്ടനും ഏറ്റവും ഇഷ്ടം നവീനോടാണ് എന്നും ഭാവന പറയുന്നു. ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 2011 ല്‍ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയായിരിക്കും ആ ഒരാള്‍ എന്നെനിക്ക് അറിയില്ലായിരുന്നു. നിര്‍മ്മാതാവ്-നടി എന്നതില്‍ നിന്നും നമ്മള്‍ വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. വേര്‍പെടുത്താമായിരുന്ന അവസ്ഥകളെ നമ്മള്‍ നേരിട്ടു, കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള്‍ നേരിടും. നീയായിരുന്നതിന് നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവന തന്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *