
വിവാഹ ശേഷം എന്റെ ലോകം ദിലീപ് ഏട്ടനും മകളും ആയിരുന്നു ! പക്ഷെ ആ മെസേജുകൾ കണ്ടതോടെ ഞാൻ തകർന്നു ! ജീവിതത്തിൽ സംഭവിച്ചത് മഞ്ജു വാര്യർ തുറന്ന് പറയുമ്പോൾ !
മഞ്ജു വാര്യർ എന്ന അഭിനേത്രി മലയാള സിനിമയുടെ അഭിമാനമായിരുന്നു. അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചത്. മലയാള സിനിമ രംഗത്ത് ശോഭിച്ച് നിൽക്കുമ്പോഴാണ് നടൻ ദിലീപുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ശേഷം മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചതിന് എല്ലാം മലയാളികൾ സാക്ഷിയാണ്. കാവ്യയും ദിലീപുമായുള്ള അതിരുവിട്ടുള്ള അടുപ്പം അവരുടെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുകയായിരുന്നു എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും, വേർപിരിയാനുള്ള കാരണം മഞ്ജു തുറന്ന് പറഞ്ഞിരുന്നില്ല ദിലീപിന് മാന്യത കൊടുത്തുതന്നെയാണ് ഈ നിമിഷം വരെയും മഞ്ജു മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നത്.
എന്നാൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് യുവ നടി ആക്രമിക്കപെട്ടപ്പോൾ അതിൽ കൂടി പല സത്യങ്ങളും മാറ നീക്കി പുറത്ത് വരികയായിരുന്നു. താൻ ആരോടും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പോലും മഞ്ജുവിന് പൊലീസിന് മുന്നിൽ തുറന്ന് പറയേണ്ടി വന്നു. ആ ആക്രമണത്തിന് പിന്നിൽ ദിലീപ് ആണെന്നും അതിനു കാരണം ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാഗ്യമാണെന്നും മഞ്ജു ഉൾപ്പടെ പല താരങ്ങളും ആവർത്തിച്ച് പറഞ്ഞിരുന്നു.
തന്റെ വാദം ഉറപ്പിക്കാൻ മഞ്ജു മൂടിവച്ച ആ ദാമ്പത്യ രഹസ്യം തുറന്ന് പറയേണ്ടിവന്നു. ആ കേസിൽ മഞ്ജുവിന്റെ മൊഴി ഇങ്ങനെ ആയിരുന്നു.. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ ലോകത്തുനിന്നും പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. പക്ഷെ ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ശേഷം ആ ക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ഞാൻ നിർബന്ധിച്ചതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു.

കാവ്യയെയും ദിലീപിനെയും കുറിച്ച് നേരത്തെ ഞാൻ അറിഞ്ഞ കാര്യങ്ങള്‍ക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ശേഷം ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് നേരിട്ട് ചോദിച്ചു. അതിനെത്തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന് അവളോട് ‘നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു.
റിമിയും അവർക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു എന്നും മഞ്ജു പറയുന്നു.
Leave a Reply