അമ്മയുടെ വലിയൊരു പാരമ്പര്യമാണ് കുഞ്ഞാറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ളത് ! എന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകും ! കുഞ്ഞാറ്റയെ ആശംസയുമായി നേരിട്ടെത്തി മഞ്ജു വാര്യർ !

താര കുടുംബത്തിൽ നിന്നും ഒരു താരപുത്രി കൂടി സിനിമയിലേക്ക് ചുവട് വെക്കുകയാണ്. ഉർവശിയുടെയും മനോജിന്റെയും മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി നായികയായി അരങ്ങേറുകയാണ്, ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് തേജാലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനോയാണ് നായകൻ. ലാലു അലക്സും കനിഹയും പ്രധാന വേഷങ്ങളിലുണ്ട്.

മകളോടൊപ്പം അച്ഛനും അമ്മയും സപ്പോർട്ടായി ഒപ്പം തന്നെയുണ്ട്. കഴിഞ്ഞ ദിവസം തേരി മേരി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായിട്ട് മഞ്ജുവും ഉർവശിയും ഒരുമിച്ച് എത്തിയിരുന്നു, ഒപ്പം കുഞ്ഞാറ്റയും ഉണ്ടായിരുന്നു. ആ വേദിയിൽ വെച്ച് കുഞ്ഞാറ്റയുടെ സിനിമ അരങ്ങേറ്റത്തിന് മഞ്ജു എല്ലാ ആശംസകളും നൽകിയിരുന്നു. ഉര്‍വശി ചേച്ചി മഹാനടിയാണ് എന്നും കുട്ടിക്കാലം തൊട്ട് താന്‍ ആരാധിക്കുന്ന നടിയാണ് ഉര്‍വശി എന്നും മഞ്ജു പറഞ്ഞു.

ഒരു സാധാരണ പ്രേക്ഷക എന്ന നിലയിൽ എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന നടിയാണ് ഉര്‍വശി ചേച്ചിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ‘ഉര്‍വശി ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോഴെല്ലാം എനിക്ക് അമ്പരപ്പാണ്. ഞാന്‍ നോക്കിയിരിക്കും. ഉര്‍വശി ചേച്ചിയുള്ള സദസില്‍ എനിക്കും ഇരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതേസമയം ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തിനും മഞ്ജു അഭിനന്ദനം അറിയിച്ചു. വലിയ ലെഗസിയാണ് കുഞ്ഞാറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ളത് എന്നും എല്ലാ വിധ ആശംസകളും അറിയിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജുവിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് കുഞ്ഞാറ്റ, മീനാക്ഷിയും കുഞ്ഞാറ്റക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

ഇതേ വേദിയിൽ വെച്ച് മഞ്ജുവിനെ കുറിച്ചുള്ള ചില ഓർമ്മകളും ഉർവശി പങ്കുവെച്ചു, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ ഒരു വീട്ടില്‍ നടക്കുകയാണ്. ഞാന്‍ പുറത്തേക്ക് വരുമ്പോഴൊക്കെ ഒരാള്‍ കൈ കാണിക്കും. മൂന്നാല് പ്രാവശ്യം കാണിച്ചു. കയ്യില്‍ ഒരു ആല്‍ബമൊക്കെയുണ്ട്. ഷൂട്ട് നടക്കുന്ന ആ വീട്ടിലെ അമ്മ എന്നോട് ഇദ്ദേഹത്തിന്റെ മകള്‍ നല്ല ആര്‍ട്ടിസ്റ്റാണ്, നന്നായി ഡാന്‍സ് ചെയ്യും എന്നു പറഞ്ഞു. നോക്കിയപ്പോള്‍ കണ്ണൊക്കെ നന്നായി വരച്ചെഴുതിയ കുട്ടിയുടെ പടം, കൊച്ചു മഞ്ജു! ഞാൻ തീർച്ചയായും എല്ലാവരോടും പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു, ശേഷം ശശി സാറിനെ പരിചയപെടുത്താനായിട്ട് അദ്ദേഹത്തെ നോക്കിയപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ അവിടെ നിന്നും പോയിരുന്നു എന്നും ഉർവശി ഓർത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *