
അമ്മക്കൊപ്പം പോകുന്നില്ല എന്ന് മീനാക്ഷിയുടെ ആ തീരുമാനത്തിന് പിന്നിലെ ആ കാരണം ഇതാണ് ! അതെനിക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണെന്ന് ഭാഗ്യലക്ഷ്മി !
ഒരു സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോൾ താരകുടുംബങ്ങളിൽ നടക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ദിലീപും കുടുംബവും ആണ്. ദിലീപും മഞ്ജുവും വേർപിരിയാൻ തീരുമാനിച്ചപ്പോൾ ഇവരുടെ ഏക മകൾ മീനാക്ഷി അമ്മക്കൊപ്പം പോകുന്നില്ല എന്ന തീരുമാനം എടുക്കുക ആയിരുന്നു. അത് മാത്രമല്ല, തന്റെ അച്ഛനൊപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മീനാക്ഷി ഒപ്പം നിൽക്കുകയും ഏവരെയും ഞെട്ടിച്ചുകൊണ്ട് കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തിനും മുൻ പന്തിയിൽ നിന്നത് മീനാക്ഷി ആയിരുന്നു.
മീനാക്ഷി താനെ അമ്മയുടെ ഒപ്പം പോകാതിരുന്നതിനും, അതുപോലെ മഞ്ജു മകളെ കൂടെ കൂട്ടിയില്ല എന്ന രീതിയിലും പല ഗോസിപ്പുകളും ഇപ്പോഴും മഞ്ജുവിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ഇവരുടെ കുടുംബ സുഹൃത്ത് കൂടി ആയിരുന്ന ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മീനാക്ഷി ജനിച്ചത് മുതല്‍ കണ്ടിരുന്നത് ഒന്നും ചെയ്യാതെയിരിക്കുന്ന സാധാരണ ഒരു വീട്ടമ്മയായ അമ്മയെയാണ്. എന്നാൽ അച്ഛനാവട്ടെ ആ സമയത്ത് വലിയ താരമായിരുന്നു. ലോകം മുഴുവനും ആരാധകരുണ്ടായിരുന്ന, പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന ഒരച്ഛനെയാണ് അവൾ കണ്ടു വളർന്നത്. അതിനാല്‍ത്തന്നെ അവളെ സംബന്ധിച്ച് അവളുടെ മനസിലെ ഹീറോ അവളുടെ അച്ഛനായിരുന്നു. ഒരുപക്ഷെ മഞ്ജു നേരത്തെ അഭിനയിച്ചിരുന്നുവെങ്കില്‍ മകള്‍ ഇന്ന് അമ്മയ്ക്കൊപ്പം ഉണ്ടായേനെ.

കുട്ടികളെ സംബന്ധിച്ച് ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതാരോ അവരാണ് ഹീറോ. അല്ലാതെ മഞ്ജുവല്ല മകളെ കൂടെക്കൂട്ടാതിരുന്നത്. വരുന്നില്ലെന്ന കാര്യം മകള്‍ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് എനിക്കറിയാം. മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന തരത്തില്‍ അഭിഭാഷകര്‍ ചൊല്ലിപ്പഠിപ്പിക്കുന്നത് കേള്‍ക്കുന്നതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല. മഞ്ജു എന്ന അമ്മ ഇപ്പോഴും തന്റെ മകളുടെ വരവിനായി കാത്തിരിക്കുകയാണ് എന്നും അവർ പറയുന്നു.. അതുപോലെ കാവ്യക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും, ഇപ്പോൾ അവരുടെ വക്കീലന്മാർ പഠിപ്പിച്ച മൊഴിയാകാം അവർ ക്രൈംബ്രാഞ്ചിന് നൽകിയത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അതുപോലെ മഞ്ജുവിനെ കുറിച്ച് പല തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും അവർ മൗനം പാലിക്കുകയായിരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറയുമെന്നും ഈ നിശബ്ദത പലരും മുതലെടുക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി മഞ്ജുവിനോട് പറഞ്ഞിരുന്നു എന്നും അപ്പോൾ ചേച്ചിക്ക് എല്ലാം നേരിട്ട് അറിയാവുന്നതല്ലേ, ചേച്ചി പറഞ്ഞോളൂയെന്നായിരുന്നു മഞ്ജു വാര്യര്‍ തന്നോട് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.
Leave a Reply