
എന്റെ നഷ്ടം ഒരുപാട് വലുതാണ് ! എന്തൊക്കെ ജീവിതത്തിൽ ഉണ്ടെന്ന് പറഞ്ഞാലും ആ നഷ്ടം ഒരുപാട് വലുതാണ് ! അമ്മ മനസാണ് ! മഞ്ജുവിന്റെ വാക്കുകൾ !!
മഞ്ജുവിനെ ഒരു അഭിനേത്രി എന്നതിലുപരി ഹൃദയം കൊണ്ട് ഒരുപാട് സ്നേഹിക്കുന്നവരാണ് മലയാളികളിൽ ഏറെയും, അതിനു പ്രധാനമായും വ്യകതി ജീവിതത്തിൽ മഞ്ജുവിന് സംഭവിച്ച നഷ്ടങ്ങൾ തന്നെയാണ്. എന്റെ കുടുംബം എന്ന ഒരൊറ്റ ചിന്തയിൽ തന്റെ കരിയർ പോലും നോക്കാതെ ജീവിച്ച മഞ്ജുവിന് ഒടുവിൽ ആ കുടുംബം തന്നെ നഷ്ടമാകുകയും. വെറും കയ്യോടെ ആ വീട്ടിൽ നിന്നും ഇറങ്ങുകയുമായിരുന്നു. ശേഷം തന്റെ ജീവിതം തിരികെപിടിച്ച മഞ്ജു ഇന്ന് അനേകം സ്ത്രീകൾക്ക് ആത്മവിശ്വാസമാണ് നൽകുന്നത്.
മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ മഞ്ജുവിന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, മഞ്ജു വീണ്ടും സിനിമയിലേക്ക് വരുന്നതോ നൃത്തം ചെയ്യുന്നതോ ദിലീപിന് ഇഷ്ടമായിരുന്നില്ല. എന്നാൽ വ്യക്തിപരമായി ദിലീപിൽ നിന്നും അകന്ന മഞ്ജുവിന് ആ സമയത്ത് കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയാണ് നൃത്തം ചെയ്യാൻ ഒരുങ്ങുന്നത്. പക്ഷെ അവൾ തകർന്ന് പോയത് മകളുടെ തീരുമാനത്തിന് പിന്നിലാണ്. അച്ഛനൊപ്പം നിൽക്കാനാണ് അവൾ അപ്പോൾ തീരുമാനിച്ചത്. അതിനു കാരണവും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
മഞ്ജുവിന്റെ ഏക ,മകൾ മീനൂട്ടി ജനിച്ചപ്പോൾ മുതൽ കാണുന്നത് മറ്റൊരു രംഗത്തും സജീവമല്ലാത്ത വീട്ടിൽ തന്നെ ഒതുങ്ങി കൂടിയ മഞ്ജുവിനെയാണ്. എന്നാൽ അവൾ കാണുന്ന അച്ഛൻ ദിലീപ് ആണെങ്കിലോ വളരെ തിരക്കുള്ള മനുഷ്യൻ, വലിയ സിനിമ താരം, ഇഷ്ടംപോലെ പണം, മകൾ പറയുന്നത് എന്തും സാദിച്ചുകൊടുക്കാൻ കഴിവുള്ള അച്ഛൻ. മഞ്ജു അന്ന് ഇരുവരുടെയും പേരിൽ വാങ്ങിയ കോടികൾ മുതൽ മുടക്കിൽ ഉള്ള വസ്തു വകകൾ പോലും ദിലീപിന് തിരിച്ചുകൊടുത്ത് വട്ട പൂജ്യമായി നിൽക്കുന്ന അവസ്ഥ. ഈ അവസ്ഥയിൽ മകൾ അച്ഛൻ ,മതി എന്ന് തീരുമാനിച്ചു. വെറും കയ്യോടെ മഞ്ജു ആ പടി ഇറങ്ങി എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പക്ഷെ മഞ്ജു ഒരു പെറ്റമ്മയാണ്, അവർ പുറമെ എത്ര സന്തോഷവതിയായി കാണിച്ചാലും മഞ്ജുവിന്റെ ഉള്ളിൽ മകൾ മീനൂട്ടി എന്നും ഒരു വിങ്ങലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വേർപിരിയലിന് ശേഷം മഞ്ജു ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അതിൽ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം.
അവള് അ,ദ്ദേഹത്തിന്റെ സംരക്ഷണയില് എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന് പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു. മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അത് അവിടെ തന്നെ ഉണ്ടാവും എന്നും മഞ്ജു പറഞ്ഞിരുന്നു..
Leave a Reply