‘നിങ്ങളുടെ ഒരു ഭാഗമാണല്ലോ ഞാന്‍’ ! അതാണെന്റെ ഏറ്റവും വലിയ ശക്തിയും അഭിമാനവും ! അമ്മയെ കുറിച്ച് പറഞ്ഞ താരത്തിന് ആശംസകളുമായി ആരാധകർ !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് മഞ്ജു വാര്യർ, ഒരു നടി എണ്ണത്തില്ഏപ്രി അവർ നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെയാണ് ഏവരും നടിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. വിവാഹത്തോടെ മഞ്ജു സിനിമ ഉപേക്ഷിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഏവർക്കും ഒരു വലിയ ദുഖമായിരുന്നു. എന്നാൽ ഒരു നിമിത്തം പോലെ മഞ്ജു വീണ്ടും സിനിമയിൽ തിരിച്ചെത്തിയപ്പോൾ പഴയതിലും സ്നേഹം നൽകിയാണ് മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചത്. ഒപ്പം ജീവിത പ്രതിസന്ധിയിൽ തളർന്ന് പോകാതെ ശക്തമായി നേരിട്ടതുകൊണ്ടും മഞ്ജു ഇന്ന് ഓരോ സ്ത്രീകളുടെയും ആവേശമാണ്, പ്രജോദനമാണ്.

എല്ലാത്തിനും നിമിത്തമായതും നൃത്തമാണ്. ഗുരുവായൂരമ്പലത്തില്‍ കുച്ചിപ്പുഡി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയായാണ് മഞ്ജു അഭിനയത്തിലേക്കും തിരിച്ചെത്തിയത്. നീണ്ട ഒരു ഇടവേളക്ക്  ശേഷം മഞ്ജു വീണ്ടും ചുവടുവെച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും അച്ഛനും അമ്മയുമായിരുന്നു. മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരനും ആ കുടുംബം മുഴുവൻ മഞ്ജുവിന്റെ അരങ്ങേറ്റത്തില്‍ അതീവ സന്തോഷമായിരുന്നു. പഴയ മഞ്ജുവായില്ലേ എന്നായിരുന്നു മാധവവാര്യര്‍ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചത്.

തൂവല്‍ക്കൊട്ടാരത്തിൽ ഞാൻ കണ്ട അതേ മഞ്ജുവിനെയാണ് താന്‍ ഇവിടെ കണ്ടതെന്നായിരുന്നു അരങ്ങേറ്റം കാണാനെത്തിയ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരാണ് താരം. അടുത്തിടെയായിരുന്നു ഗിരിജ വാര്യര്‍ കഥകളിയില്‍ അരങ്ങേറ്റം നടത്തിയത്. അമ്മയുടെ ഏറെ നാളായിട്ടുള്ള ആഗ്രഹം അറിയാവുന്ന മഞ്ജു അമ്മക്ക് പ്രചോദനമായപ്പോൾ അമ്മയിലെ ആ പഴയ കലാകാരി ഉയർത്തെഴുന്നേക്കുകയായിരുന്നു. ഇപ്പോൾ അമ്മ കഥകളിക്ക് ഒരുങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത് ഇങ്ങനെ, അമ്മ,ഞാന്‍ നിങ്ങളുടെ ഒരു ചെറിയ ഭാഗമാണെന്നുള്ളത് എന്റെ വലിയ ശക്തിയാണ്. അമ്മയെക്കുറിച്ച് അഭിമാനമാണ് തോന്നുന്നു എന്നാണ് മഞ്ജു കുറിച്ചത്.

നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധനേടിയത്. അമ്മക്ക് ആശംസകൾ അറിയിച്ച് നിരവധി താരങ്ങളും എത്തിയിരുന്നു. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോവാനും അത് യാഥാര്‍ത്ഥ്യമാക്കാനും പ്രായമൊന്നും തടസ്സമല്ലെന്ന് തെളിയിച്ചയാളാണ് ഗിരിജ വാര്യർ എന്നാണ് ഏവരും അഭിപ്രായപെടുന്നത്, അമ്മയാണ് തന്റെ ശ്കതിയെന്നും, ഞാൻ ഇങ്ങനെ നിങ്ങളുടെ മുന്നിൽ നിൽക്കുന്നുണ്ട് എങ്കിൽ അത് അമ്മ പകർന്ന് തന്ന ധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് എന്നാണ് മഞ്ജു പറയുന്നത്, ശെരിക്കും ലേഡി സൂപ്പർസ്റ്റാർ തന്റെ അമ്മയാണ് എന്നാണ് മഞ്ജു പറയുന്നത്. നിങ്ങൾ അമ്മയും മകളും ഞങ്ങള്ക് എന്നും ഒരു മാതൃകായാണ് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *